മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് നടി മുക്തയും മകള്‍ കണ്മണി എന്ന കിയാരയും. ഇരുവരുടെയും ഡാന്‍സ് വീഡിയോകള്‍ക്കും റീലുകള്‍ക്കും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ മകളുടെ 10-ാം ജന്മദിനത്തില് ആശംസകളുമായി എത്തിയിരിക്കുകയാണ് മുക്ത.
'' എന്റെ പ്രിയപ്പെട്ട കണ്മണിയ്ക്ക് പത്താം ജന്മദിനാശംസകള്. ഇന്നുമുതല്‍ നീ രണ്ടക്ക പ്രായത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. സമയം എത്ര പെട്ടെന്നാണ് കടന്നുപോകുന്നത്! ദൈവം എനിക്ക് നല്കിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നീ. നിന്നെ തന്ന് എന്നെ അനുഗ്രഹിച്ചതിന് ഓരോ ദിവസവും ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു .വാക്കുകള്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിയുന്നതിലും അപ്പുറം ഞാന്‍ നിന്നെ സ്നേഹിക്കുന്നു'', മുക്ത കുറിച്ചു. കണ്മണിയുടെ മനോഹര ചിത്രങ്ങളും മുക്ത പങ്കുവച്ചു. പിന്നാലെ നിരവധി ആരാധകര്‍ കിയാരയ്ക്ക് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

ഗായിക റിമി ടോമിയുടെ സഹോദരന് റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. പത്താം വളവ് എന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ മകളായി കിയാര അഭിനയിച്ചിട്ടുണ്ട്. പാപ്പന്, കിങ് ഓഫ് കൊത്ത അടക്കം നിരവധി സിനിമകളില്‍ കിയാര അഭിനയിച്ചു കഴിഞ്ഞു. പാട്ടും നൃത്തവും കുക്കിങ് വീഡിയോകളും വ്ളോഗുമൊക്കെയായി മുക്തയും മകളും സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകര്ക്ക്് പ്രിയങ്കരികളാണ്.

Comments