മീററ്റ്: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. മീററ്റിലെ ഒരു സ്കൂൾ ഉടമയായ ദമിനി എന്ന സ്ത്രീയാണ് ഭർത്താവ് അതുൽ പൻവാറിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഭർത്താവിനെ കൊലപ്പെടുത്താൻ ദമിനി കാമുകനും സ്കൂളിലെ ഡ്രൈവറുമായ തുഷാറുമായി ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നു. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഉത്ര കൊലപാതകവുമായുള്ള സാമ്യം ഈ കേസിനെ ശ്രദ്ധേയമാക്കുന്നു.
ഉറക്കഗുളികകൾ കലർത്തിയ പാൽ നൽകി അതുലിനെ മയക്കിയ ശേഷം, കാമുകൻ തുഷാർ മറ്റ് രണ്ട് സഹായികളായ സോനു, ഉദയ് എന്നിവരുടെ സഹായത്തോടെ സംഘടിപ്പിച്ച വിഷപ്പാമ്പിനെ ദമിനി ഭർത്താവിന്റെ കിടക്കയിൽ തുറന്നുവിടുകയായിരുന്നു. പാമ്പ് കടിയേറ്റാണ് അതുൽ മരിച്ചത്.
ദമിനിയും തുഷാറും തമ്മിലുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തിന് പ്രധാന കാരണം. കൂടാതെ, ഭർത്താവിന്റെ പേരിലുള്ള 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക കൈക്കലാക്കുക എന്ന ലക്ഷ്യവും പ്രതികൾക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. അന്വേഷണത്തിനൊടുവിൽ ദമിനിയെയും തുഷാറിനെയും സഹായികളായ മറ്റ് രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
2020 മെയ് 7-ന് കൊല്ലം അഞ്ചലിൽ വെച്ച് ഉത്ര എന്ന 25-കാരി സ്വന്തം വീട്ടിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവം കേരളത്തെ നടുക്കിയ ഒരു കൊലപാതകമായിരുന്നു. ഭിന്നശേഷിക്കാരിയായ ഉത്രയുടെസ്വത്ത് തട്ടിയെടുക്കുന്നതിനായി ഭർത്താവ് സൂരജ് ആസൂത്രിതമായി പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയായിരുന്നുവെന്ന് പിന്നീട് നടന്ന ശാസ്ത്രീയമായ അന്വേഷണത്തിൽ തെളിഞ്ഞു. പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ ഡമ്മി പരീക്ഷണം ഉൾപ്പെടെയുള്ള തെളിവുകൾ കേസിൽ നിർണ്ണായകമായി മാറുകയും, തുടർന്ന് 2021-ൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി സൂരജിന് ഇരട്ട ജീവപര്യന്തം തടവും പിഴയും വിധിക്കുകയും ചെയ്തു.

Comments