കൊച്ചി: മലയാളത്തിന്റെ വൈക്കം വിജയലക്ഷ്മി, അകക്കണ്ണിന്റെ വെളിച്ചത്തിൽ സംഗീത ലോകത്ത് വിഹരിക്കുന്ന ഗാനകോകിലം, തനിക്ക് ദേശീയ പുരസ്കാരം ലഭിച്ചെന്ന് അറിഞ്ഞത് സുഹൃത്ത് വിളിച്ചു പറഞ്ഞപ്പോൾ മാത്രം! ഇത്രപെട്ടെന്ന് അവാർഡ് പ്രഖ്യാപിക്കുമെന്ന് അറിഞ്ഞിരുന്നില്ല എന്നും ഈ സർപ്രൈസ് ഊഹിക്കാൻ പോലുമായില്ല എന്ന രീതിയിലായിരുന്നു പ്രതികരണം.
ഇത് വലിയൊരു സർപ്രൈസ് ആണെന്നും എല്ലാം ഈശ്വരാനുഗ്രഹം എന്നുമായിരുന്നു മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചതറിഞ്ഞ വിജയലക്ഷ്മിയുടെ പ്രതികരണം. അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിലെ 'അങ്ങു വാനക്കോണിൽ മിന്നിനിന്നൊരമ്പിളി' എന്ന ഗാനത്തിനാണ് വൈക്കം വിജയലക്ഷ്മി എന്ന അനുഗ്രഹീത ഗായികയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ദിപു നൈനാൻ തോമസാണ് സംഗീതം പകർന്നത്.
എറണാകുളത്തെ സ്റ്റുഡിയിൽ വച്ചായിരുന്നു പാട്ടിന്റെ റിക്കോർഡിംഗ് നടന്നത്. ട്രാക്ക് കേട്ട് പഠിച്ച ശേഷം ഏത് ഫീലിലാണ് പാടേണ്ടതെന്ന് ദീപു നൈനാൻ പറഞ്ഞുതന്നിരുന്നു എന്ന് വിജയലക്ഷ്മി ആഹ്ലാദത്തിന്റെ വികാരത്തള്ളിച്ചയിൽ പറയുന്നു. മുത്തശ്ശി മകനു കഥ പറഞ്ഞുകൊടുക്കുന്ന ഫീലായിരിക്കണമെന്നായിരുന്നു സംഗീത സംവിധായകൻ പറഞ്ഞത്. അതെല്ലാം കേട്ട ശേഷം പാടിക്കേട്ടപ്പോൾ അദ്ദേഹത്തിനു വളരെയധികം സന്തോഷമായെന്നും വിജയലക്ഷ്മി പറയുന്നു.

Comments