ആന്ധ്രാ: തെലുങ്ക് സാഹിത്യത്തിലെ ശ്രദ്ധേയ ശബ്ദവും മനുഷ്യാവകാശപ്രവർത്തകയുമായ മാഹീ ജാബീൻ കേരളത്തിലേക്ക്. സ്ത്രീ ശാക്തികരണമാണ് ദൗത്യം. ഇതിനായി മന്ത്രിമാരായ ബിന്ദു കൃഷ്ണ, കെ.എ. തുളസി എന്നിവരെ നേരിൽ കാണും. വിദ്യാഭ്യാസത്തിലൂടെ സ്ത്രീ സുരക്ഷാ ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് ഇവര് മുന്നോട്ടുവയ്ക്കുന്നത്.
സാമൂഹ്യനീതി, മനുഷ്യാവകാശം,ന്യൂനപക്ഷ ക്ഷേമം,പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വേദനകൾ, സ്ത്രീസമത്വം എന്നിവ പ്രമേയമാക്കിയുള്ള കവിതകളാണ് മാഹീ ജാബീനെ തെലുങ്ക് സാഹിത്യത്തിലെ പ്രിയപ്പെട്ടവളാക്കിയത്. കവയത്രി എന്ന നിലയിൽ മാത്രമല്ല, ഇവരുടെ ജീവിതം അടയാളപ്പെടുത്തിയിട്ടുള്ളത്. മനുഷ്യാവകാശപ്രവർത്തക,സാമൂഹ്യപ്രവർത്തക,അഭിഭാഷക എന്നീ നിലകളിലും ഈ മുസ്ലിം വനിത ശ്രദ്ധേയയാണ്.
ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിലായിരുന്നു മാഹീ ജാബീന്റെ ജനനം .സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു കുടുംബത്തിലെ അംഗമായതിനാൽ സ്കൂൾ വിദ്യാഭ്യാസം തന്നെ ബുദ്ധിമുട്ടിലായിരുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി നടത്തിവരുന്ന ക്രിസ്ത്യൻ മിഷനറി സ്കൂളിലായിരുന്നു മാഹീ ജാബീന്റെ വിദ്യാഭ്യാസം. എന്നാൽ പ്രതികൂല ജീവിതസാഹചര്യങ്ങളെ പ്രചോദനമാക്കി,അതൊരു പോരാട്ടമാക്കി ജീവിതത്തിൽ വിജയം ഒന്നൊന്നായി കൈപ്പിടിയിലൊതുക്കാൻ അവർക്ക് കഴിഞ്ഞു. വിദ്യാഭ്യാസം നേടാനുള്ള അടങ്ങാത്ത ലഹരിയിൽ മാഹീ ജാബീൻ 1985 ൽ ശ്രീ വെങ്കിടേശ്വര സർവകലാശാലയിൽനിന്നും ചൈൽഡ് സൈക്കോളജിയിൽ സ്പെഷ്യൽ ലൈസേഷനോടെ ബാച്ചിലർ ബിരുദം കരസ്ഥമാക്കി. തുടർന്ന് 1987 ൽ ശ്രീ പത്മാവതി വനിതാ സർവകലാശാലയിൽനിന്നും സ്ത്രീ- ശിശു ക്ഷേമത്തിൽ ബിരുദാനന്തര ബിരുദവും .
സാമൂഹ്യ പ്രവർത്തനങ്ങ ളിൽ മനുഷ്യാവകാശ സംരക്ഷണത്തിന്റെയും നിയമ വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞ അവർ ഹൈദരാബാദ് സർവ്വകലാശാലയിൽനിന്നും മനുഷ്യാവകാശത്തിൽ ബിരുദാനന്തര ഡിപ്ലോമയും ഉസ്മാനിയ സർവ്വകലാശാലയിൽനിന്നും നിയമ ബിരുദവും കരസ്ഥമാക്കി.ഈ ബഹുമുഖ വിദ്യാഭ്യാസത്തിൽനിന്ന് ലഭിച്ച അറിവുകൾ നിയമം, ലിംഗ നീതി,സാഹിത്യം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാൻ അവരെ സജ്ജയാക്കി.
സ്ത്രീകൾക്ക്,പ്രത്യേകിച്ച് സാമൂഹികമായി യാഥാസ്ഥിതിക പശ്ചാത്തലത്തിൽ നിന്നുള്ള സ്ത്രീകൾക്ക് പൊതുജീവിതത്തിൽ തന്റെ പന്ഥാവ് കണ്ടെത്താൻ ഒട്ടേറെ കടമ്പ കൾ കടക്കേണ്ടിവരും. മാഹീ ജാബീന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.എന്നാൽ പ്രതികൂല സാഹചര്യങ്ങളെല്ല, തങ്ങൾ തന്നെയാണ് ജീവിതാവസരങ്ങൾ നിശ്ചയിക്കുന്നതെന്നും അറിവും വിദ്യാഭ്യാസവുമാണ് എല്ലാ ശാക്തീകരണത്തിന്റെയും അടിസ്ഥാനമെ ന്ന തിരിച്ചറിവും ഈ പ്രതിബന്ധങ്ങളെ എല്ലാം തട്ടിത്തെറിപ്പിച്ച് സ്വന്തം വഴി കണ്ടെത്താൻ പ്രാപ്തയാക്കി.
വിവിധ സന്നദ്ധ സംഘടനകളുമായിചേർന്ന് സ്ത്രീകളുടെ ശാക്തീകരണ പ്രവർത്തികളിൽ പങ്കുചേരാൻ മാഹീ ജാബീൻ മുന്നിട്ടിറങ്ങി.സ്ത്രീകൾക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിനും അവർ മുന്നിട്ടുനിന്നു.ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ,കുടുംബ നിയമങ്ങൾ ,സമത്വം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചതോടെ നിയമം ഭയപ്പെടേണ്ട ഒന്നല്ലെന്നും മറിച്ച് അതൊരു ശാക്തീകരണ ഉപാധിയാണെന്നും സമൂഹത്തെ ബോധ്യപ്പെടുത്താൻ അവർക്ക് കഴിഞ്ഞു.
മാഹീ ജാബീൻ സമൂഹത്തിനായി ചെയ്ത സംഭാവനകൾ വിവിധതലങ്ങളിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.ശിശു ക്ഷേമത്തിനും ശിശുഅവകാശങ്ങൾക്കും നൽകിയ മികച്ച സംഭാവനകൾ കണക്കിലെടുത്ത് 2007ൽ രാജീവ് ഗാന്ധി മാനവ സേവാ പുരസ്കാരം നൽകി രാജ്യം ആദരിച്ചു.രാജ്യത്തെ സമുന്നത സ്ത്രീ ശക്തി പുരസ്കാരമായ കണ്ണകി അവാർഡും 2008ൽ മാഹീ യെ തേടിയെത്തി.സ്ത്രീശാക്തീകരണത്തിനും സാമൂഹ്യ പുരോഗതിക്കും നൽകിയ വിലയേറിയ സംഭാവനകൾ അവാർഡിന് അവരെ അർഹയാക്കി.തെലുങ്ക് സാഹിത്യത്തിന് നൽകിയ സംഭാവനകൾക്കും ഫലമുണ്ടായി.ആന്ധ്രപ്രദേശ് സർക്കാരിന്റെ 2009 ലെ തെലുങ്ക് ഭാഷാ പുരസ്കാരം മാഹീ ജാബീനാ യിരുന്നു.പതിറ്റാണ്ടുകളുടെ അർപ്പണബോധത്തോടെയുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാ യിരുന്നു ഇതൊക്കെ.
സ്വന്തം അടിസ്ഥാന സാംസ്കാരിക സവിശേഷത അതേപടി നിലനിർത്തി സാഹിത്യം, നിയമം, പൊതുനയം, സാമൂഹ്യ പരിഷ്കരണം തുടങ്ങിയ മേഖലകളിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുള്ള വിദ്യാഭ്യാസമ്പന്നരായ മുസ്ലിം സ്ത്രീകളുടെ തലമുറയെ മാഹി ജാബീൻ പ്രതിനിധാനം ചെയ്യുന്നു. സാമൂഹ്യ പദവികളല്ല, സേവനം, ആർജ്ജവം, ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിബദ്ധത എന്നിവയാണ് നേതൃത്വ ലക്ഷണങ്ങളെന്ന് മാഹീ ജാബീന്റെ പ്രവർത്തനങ്ങൾ തെളിയിക്കുന്നു.ഇച്ഛാശക്തിയുള്ള ഒരാളുടെ യാത്രയിൽ മാർഗമദ്ധ്യേയുള്ള തടസ്സങ്ങൾ തച്ചുടക്കാൻ വിദ്യാഭ്യാസത്തിന് ശക്തിയുണ്ടെന്ന് മാഹീ യുടെ ജീവിതയാത്ര പഠിപ്പിക്കുന്നു.
വ്യത്യസ്ത സാമൂഹ്യ -മത പശ്ചാത്തലങ്ങളിൽനിന്ന് വരുന്ന ഓരോ പൗരനും പൊതുജീവിതത്തിന്റെ തുറ കളിലേതിലും സാർത്ഥകമായി പങ്കെടുക്കാൻ ഇന്ത്യൻ ജനാധിപത്യം വേദിയൊരുക്കിയിട്ടുണ്ടെന്ന പാഠമാണ് മാഹീ ജാബീൻ കാട്ടിത്തരുന്നതെന്ന് സാമൂഹിക രംഗത്തെ പ്രമുഖർ സാക്ഷ്യപ്പെടുത്തുന്നു.

Comments