72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാർഡ് സ്വന്തമാക്കിയ സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാറിന് അഭിനന്ദനങ്ങളുമായി എ.ആർ. റഹ്മാൻ. ജി.വി. പ്രകാശിന്റെ മൂന്നാമത്തെ ദേശീയ പുരസ്കാരമാണിത്. തന്റെ കുടുംബത്തിലേക്ക് എത്തുന്ന പത്താമത്തെ ദേശീയ പുരസ്കാരമാണിതെന്ന് റഹ്മാൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത 'അമരൻ' എന്ന ചിത്രത്തിലെ മികച്ച പശ്ചാത്തല സംഗീതത്തിനാണ് ജി.വി. പ്രകാശിന് പുരസ്കാരം ലഭിച്ചത്."നിന്റെ മൂന്നാമത്തെ ദേശീയ പുരസ്കാരത്തിന് അഭിനന്ദനങ്ങൾ. നമ്മുടെ കുടുംബം ഒന്നടങ്കം പത്താമത്തെ ദേശീയ പുരസ്കാരം ആഘോഷിക്കുന്ന ഈ നിമിഷം ഏറെ അഭിമാനകരമാണ്. സംഗീതത്തോടുള്ള നിന്റെ സമർപ്പണബോധം എന്നും പ്രചോദനമേകുന്നതാണ്," എന്നാണ് എ.ആർ. റഹ്മാൻ തന്റെ എക്സ് ഹാൻഡിലിൽ കുറിച്ചത്.

അവാർഡ് നേട്ടത്തിന് പിന്നാലെ ചിത്രത്തിന്റെ നിർമാതാവ് കമൽ ഹാസൻ, സംവിധായകൻ രാജ്കുമാർ പെരിയസാമി, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശിവകാർത്തികേയൻ, സായ് പല്ലവി എന്നിവർക്കും മറ്റ് അണിയറപ്രവർത്തകർക്കും ജി.വി. പ്രകാശ് നന്ദി രേഖപ്പെടുത്തി . ചിത്രത്തിന്റെ സൗണ്ട് എഞ്ചിനീയർ ജെഹോവാസന്റെ പങ്കിനെ അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. ഈ പുരസ്കാരം തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കുമായി സമർപ്പിക്കുന്നുവെന്നും ജി.വി. പ്രകാശ് തന്റെ പ്രസ്താവനയിൽ അറിയിച്ചു.

Comments