തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ സംഘടനകളുടെ കൊടിയും ബാനറും ഉപയോഗിച്ചുള്ള ഭക്ഷണവിതരണം അനുവദിക്കില്ലെന്ന ആരോഗ്യമന്ത്രിയുടെ നിലപാടിനെതിരെ വിമർശനവുമായി എ.എ. റഹീം എം.പി. മനുഷ്യരായ ആർക്കും പൊതിച്ചോർ പദ്ധതിയെ എതിർക്കാനാകില്ലെന്നും അതിനെ എതിർക്കുന്നവരുടെ മനോനില പരിശോധിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഡിവൈഎഫ്ഐയുടെ പൊതിച്ചോർ പദ്ധതി കേരളം ലോകത്തിന് മാതൃകയാക്കിയ ജനകീയ പ്രവർത്തനമാണെന്ന് റഹീം പറഞ്ഞു. പാലിയേറ്റീവ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളെ റദ്ദാക്കാൻ കഴിയുമോയെന്നും കെ. മുരളീധരന്റെ പരാമർശം ആത്മഹത്യാപരമാണെന്നും അദ്ദേഹം വിമർശിച്ചു. കെ. കരുണാകരന്റെ ചിത്രം വെച്ച വീടുകളിൽ നിന്നുപോലും പൊതിച്ചോർ ലഭിക്കുന്നുണ്ടെന്നും ബിജെപി പ്രവർത്തകരും പദ്ധതിക്ക് പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജാതിമത ഭേദമില്ലാതെ നടക്കുന്ന ഈ സേവനത്തിന്റെ രാഷ്ട്രീയം മനസ്സിലാക്കാനുള്ള ബോധം മുരളീധരന് ഇല്ലെന്നും പാവങ്ങളുടെ ഭക്ഷണത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും റഹീം പറഞ്ഞു. ഡിവൈഎഫ്ഐയുടെ കൊടിയാണ് ചിലർക്ക് പ്രശ്നമെന്നും രക്തദാനവും ആക്രി ശേഖരിച്ചുള്ള സഹായ പ്രവർത്തനങ്ങളും ഇനി നിരോധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
പൊതിച്ചോർ പദ്ധതിയിൽ രാഷ്ട്രീയം ഇല്ലെന്നും വിശക്കുന്നവരുടെ വയറാണ് പ്രധാനമെന്നും റഹീം വ്യക്തമാക്കി. സ്വന്തം പണം ഉപയോഗിച്ച് നടത്തുന്ന പ്രിയദർശിനി പദ്ധതിയും ബ്രാൻഡിംഗ് തന്നെയല്ലേയെന്നും മുസ്ലിം ലീഗും സേവാഭാരതിയും സ്വന്തം തിരിച്ചറിയലോടെ പ്രവർത്തിക്കുന്നുണ്ടെന്നും ഡിവൈഎഫ്ഐയും അതിന്റെ ഐഡന്റിറ്റി നിലനിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments