തിരുവനന്തപുരം: ഹണിട്രാപ്പ് തട്ടിപ്പിലൂടെ വ്യവസായിയെ ഭീഷണിപ്പെടുത്തി കോടികൾ തട്ടിയെടുത്തെന്ന പരാതിയിൽ യുവതി ഉൾപ്പെടെ നാല് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തെലങ്കാന സ്വദേശിയായ വ്യവസായി നൽകിയ പരാതിയിലാണ് നടപടി.
പരാതിക്കാരനായ വിജയകുമാറിന്റെ ആരോപണപ്രകാരം, നെയ്യാറ്റിൻകര സ്വദേശിനിയായ യുവതിയും മൂന്ന് യുവാക്കളും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ ഏകദേശം അഞ്ച് കോടി രൂപ നഷ്ടമായെന്നാണ് പരാതിയിൽ പറയുന്നത്.
പണം തിരികെ ആവശ്യപ്പെട്ടപ്പോൾ കുടുംബാംഗങ്ങളെ ഉൾപ്പെടെ അപായപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ വ്യക്തമാക്കുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Comments