മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരന്. സമൂഹമാധ്യമങ്ങളില്‍ സജീവമായ അനുപമ പങ്കുവച്ച പുതിയൊരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചില കാര്യങ്ങളൊക്കെ കൈവിട്ടാലെ ജീവിതത്തില്‍ സമാധാനം കിട്ടുകയുളളൂ. ഇന്ന് എനിക്ക് സമാധാനം ലഭിച്ചിരിക്കുകയാണ്. എന്റെ ജീവിതം ഞാന്‍ തിരഞ്ഞെടുക്കുന്നു. ഇനി മുതല്‍ പേടിക്കോ അനുവാദം വാങ്ങലിനോ ഞാന്‍ ഇടം നല്‍കില്ല എന്നാണ് അനുപമ കുറിച്ചത്.
"ചില കാര്യങ്ങളൊക്കെ കൈവിട്ടാലെ നമുക്ക് ജീവിതത്തിൽ സമാധാനം കിട്ടുകയുള്ളൂ. ഇന്ന് എനിക്ക് സമാധാനം ലഭിച്ചിരിക്കുകയാണ്. ഇന്ന് മുതൽ ഞാൻ എന്റെ സ്വന്തം ശബ്ദം തിരഞ്ഞെടുക്കുകയാണ്. എന്റെ ജീവിതം ഞാൻ തിരഞ്ഞെടുക്കുന്നു. ഇനി മുതൽ പേടിക്കോ അനുവാദം വാങ്ങലിനോ ഞാൻ ഇടം നൽകില്ല.
ഞാൻ മാത്രം, എന്നിലേക്ക് മടങ്ങാനുള്ള വഴി കണ്ടെത്തി, എന്റേതാണെന്ന് ഞാൻ മറന്നുപോയ ജീവിതവുമായി പ്രണയത്തിലായി. വളരെക്കാലമായി ഞാൻ പറയാൻ ആഗ്രഹിച്ച ഒരു കാര്യമുണ്ട്... വളരെക്കാലമായി എനിക്ക് പറയാൻ അനുവാദമില്ലാതിരുന്ന ഒന്ന്. നിങ്ങളെയെല്ലാം ഞാൻ സ്നേഹിക്കുന്നു. എന്നോടൊപ്പം നിന്നതിനും, എന്നിൽ വിശ്വസിച്ചതിനും, എന്റെ ജീവിതത്തിൽ ഇത്രയധികം സ്നേഹം നിറച്ചതിനും നന്ദി.
ഞാൻ ഇതേക്കുറിച്ച് മുൻപ് പറഞ്ഞിട്ടില്ലെങ്കിൽ, ദയവായി അറിയുക, എനിക്ക് എല്ലായ്പ്പോഴും അത് അനുഭവപ്പെട്ടിട്ടുണ്ട്. ഓരോ മെസേജും, ഓരോ പ്രാർഥനയും, ഓരോ ഔൺസ് ദയയും എനിക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ എന്നിലേക്ക് എത്തിച്ചേർന്നു. നന്ദി, പ്രപഞ്ചമേ, എന്നെ എന്നിലേക്ക് തിരികെ നയിച്ചതിന്. ഇവിടെയാണ് സുഖം.
ഇവിടെയാണ് സ്വാതന്ത്ര്യം. ഇതാ ഞാൻ എന്നെ തന്നെ തിരഞ്ഞെടുക്കുന്നു. ഇതാ, ഒടുവിൽ, പൂർണമായും, ക്ഷമാപണമില്ലാതെ എന്റേതായ ഒരു ജീവിതം".- അനുപമയുടെ വാക്കുകള്‍.

"ശ്ശോ!!!!!! ഫോട്ടോ പങ്കുവച്ചതിൽ ക്ഷമിക്കണം. അംഗീകാരങ്ങൾക്കോ, പാട്ട് തിരഞ്ഞെടുക്കലിനോ, മറ്റൊരാളുടെ അടിക്കുറിപ്പിനോ വേണ്ടി കാത്തിരിക്കേണ്ടതില്ലാത്തപ്പോൾ... പോസ്റ്റ് ചെയ്യുന്നത് കൂടുതൽ രസകരമാകും".- എന്നാണ് തന്റെ ചിത്രങ്ങൾക്കൊപ്പം അനുപമ കുറിച്ചത്.
അനുപമയുടെ ഈ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. അനുപമയും നടന് ധ്രുവ് വിക്രമും പ്രണയത്തിലാണെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആ ബന്ധത്തില്‍ വിളളലുകള്‍ ആണോ എന്നൊക്കെയാണ് ആരാധകരുടെ സംശയം.

Comments