ബോളിവുഡിന്റെ ഭായ് ജാന്‍ സല്മാന് ഖാന് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. താരത്തിനെക്കുറിച്ചുള്ള എല്ലാ വാര്‍ത്തകളും വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇക്കഴിഞ്ഞ ദിവസം മുംബൈയിലെ സ്ലം റീഹാബിലിറ്റേഷൻ അതോറിറ്റി ഓഫീസില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സല്മാൻ ഖാന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പരിപാടിയേക്കാള്‍ ഏറെ താരത്തിന്റെ രൂപമാറ്റമാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. താരം വളരെ ക്ഷീണിതനാണെന്നും ആരോഗ്യപ്രശ്നമുണ്ടോ എന്ന ആശങ്കയും അതിനു പിന്നാലെ ആരാധകര്‍ പങ്കുവച്ചു.
മെലിഞ്ഞ് ക്ഷീണിതനായി തളർന്ന നിലയിലാണ് സല്മാൻ കാണപ്പെട്ടത്. ഇതോടെ താരത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശങ്കയുണര്‍ന്നു. സല്മാൻ അസുഖബാധിതനായി തോന്നുന്നെന്നും തങ്ങളുടെ പ്രിയ ഹീറോയ്ക്ക് പ്രായമാകുന്നുവെന്നും ഭായിക്ക് എന്താണ് സംഭവിച്ചതെന്നതുമടക്കം ആരാധകര്‍ പല സംശയങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.
ഇപ്പോഴിതാ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നതിനിടെ രസകരമായി മറുപടി നല്‍കുകയാണ് സല്മാന് ഖാന്.
‘‘നിങ്ങളുടെ ആരോഗ്യം എങ്ങനെയുണ്ട്...?’’ എന്ന് ചോദിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമില്‍ സ്വന്തം ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം ചർച്ചകള്‍ക്ക് മറുപടി നല്‍കിയത്. പോസ്റ്റിന് താഴെ ആരാധകർ ഉള്‍പ്പെടെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. റെമോ ഡിസൂസ കുറെ ഫയര്‍ ഇമോജികളാണ് കമന്റായി നല്‍കിയത്.

Comments