തിരുവനന്തപുരം: പിഎസ്സി ക്രമക്കേടുകളെക്കുറിച്ച് പരാതിപ്രളയം. ക്രമക്കേടുകളെ കുറിച്ചുള്ള മുപത്തിയഞ്ചിലധികം പരാതികൾ പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ കൂടുതൽ പരാതികളിൽ അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ശനിയാഴ്ച ഡിജിപിക്ക് സമർപ്പിക്കുമെന്നാണ് സൂചന.
മുന്നറിയിപ്പില്ലാതെ സിലബസ് മാറ്റിയതാണ് പുതിയതായി ലഭിച്ചിരിക്കുന്ന പരാതികളിൽ പ്രധാനം. പരീക്ഷാ ക്രമകേടുകള്‍ ഏറെയും 2020-25 കാലഘട്ടത്തിലുള്ളവയാണ്. ഉദ്യോഗാര്‍ത്ഥികളുടെ മൊഴി നാളെ രേഖപ്പെടുത്തും. ചോദ്യപേപ്പര്‍ തയ്യാറാക്കിയതിലും ക്രമക്കേട് ആരോപണം ഉയര്‍ന്നിരുന്നു.
എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് റിസര്‍ച്ച് ഓഫീസര്‍ പരീക്ഷാ ക്രമക്കേടും അന്വേഷിക്കാനാണ് എസ്ഐടിയുടെ തീരുമാനം. ഐടി വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്പി സക്കറിയ മാത്യു, ഡിവൈഎസ്പി ജി അജയ് നാഖ് എന്നിവരുമുൾപ്പെടുന്നു.
പരിക്ഷാ നടത്തിപ്പിലും നിയമനത്തിലും ക്രമക്കേടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി കോണുകളിൽ നിന്നാണ് പിഎസ്സിക്കെതിരെ ആരോപണമുയരുന്നത്. കഴിഞ്ഞ ദിവസം നടത്തിയ ലാസ്റ്റ്ഗ്രേഡ് പരീക്ഷയിൽ ചോദ്യപേപ്പർ മാറി നൽകിയതും വിവാദമായിരുന്നു.

Comments