ന്യൂഡല്‍ഹി: നീറ്റ് പേപ്പര്‍ ചോര്‍ച്ച കുഴപ്പം തന്നെയാണെന്നും അതിന് ഉത്തരവാദികളായവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം പേപ്പര്‍ ചോര്‍ച്ചകള്‍ തടയേണ്ടത് ദേശീയ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നടത്തിയ 'മംഗള്‍ മിലന്' യോഗത്തിന് ശേഷം കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആണ് ഇക്കാര്യം അറിയിച്ചത്. കുറ്റമറ്റ ഒരു പരീക്ഷാ സംവിധാനത്തിന് കൂട്ടായ പരിശ്രമം വേണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി റിജിജു പറഞ്ഞു.
നൂറുകണക്കിന് പ്രതിഷേധക്കാര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യുന്നത് തടയുകയും, അവര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ പരാമര്‍ശങ്ങള്‍. നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ എന്‍ഡിഎ സഖ്യകക്ഷികള്‍ ഒറ്റക്കെട്ടായി തുടരണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും, രാജ്യത്തിന്റെ ഭാവിക്കും യുവജനങ്ങളുടെ ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കേണ്ടത് എല്ലാ എംപിമാരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
നീറ്റ് പേപ്പര്‍ ചോര്‍ച്ചയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ഉടന്‍ തന്നെ സര്‍ക്കാര്‍ നടപടിയെടുത്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞതായി റിജിജു അറിയിച്ചു. കേസിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയിലെ (എന്‍ടിഎ) കെമിസ്ട്രി അധ്യാപകനെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട സംശയാസ്പദമായ വിവരങ്ങളോ തട്ടിപ്പുകളോ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്.

Comments