തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്റർ കെ ആർ അജയനെ മാറ്റി പകരം ടി ചന്ദ്രമോഹന് ചുമതല നൽകി. ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം വാരാന്തപ്പതിപ്പിൽ അച്ചടിച്ചതാണ് നടപടിക്കു കാരണം. റസിഡന്റ് എഡിറ്റർ വിശദീകരണം ചോദിച്ചപ്പോഴും ലേഖനത്തിന് തലക്കെട്ട് ഏറ്റവും അനുയോജ്യമാണ് എന്ന നിലപാടിലായിരുന്നു വാരാന്തപ്പതിപ്പിന്റെ എഡിറ്റർ.
ലേഖനത്തിന്റെ് തലക്കെട്ട് പാർട്ടി വിരുദ്ധമല്ല എന്നായിരുന്നു കെ ആർ അജയന്റെ നിലപാട്. പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചതും മാധ്യമങ്ങൾക്ക് വിവരം ചോർത്തി നൽകിയതുമാണ് അജയനെതിരെയുള്ള ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
ടിസി രാജേഷ് സിന്ധു എഴുതിയ ലേഖനമാണ് വിവാദത്തിനു കാരണമായത്. പുല്ലമ്പാറയിലെ അറിയപ്പെടുന്ന നാടകപ്രവർത്തകൻ വിജയനെ കുറിച്ചുള്ള ലേഖനത്തിൽ പാർട്ടി വിരുദ്ധമായ പരാമർശങ്ങളൊന്നുമില്ല. ഇത് ലേഖകൻ തന്റെ ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ലേഖനത്തിന്റെ തലക്കെട്ട് മാറ്റണം എന്ന എഡിറ്റോറിയൽ ബോർഡിലെ ചിലരുടെ വാശിയാണ് വിവാദത്തിനു തുടക്കമിട്ടത്.
വിഎസിന്റെ ഒന്നാം ചരമവാർഷികത്തിനുള്ള സ്മരണിക ഉൾപ്പെട്ട സ്പ്ലിമെന്റാണ് വിവാദം കാരണം മുടങ്ങിയത്. വിഷയത്തിൽ റസിഡന്റ് എഡിറ്ററായ എം സ്വരാജിന് ജാഗ്രതക്കുറവ് ഉണ്ടായി എന്ന മട്ടിലുള്ള ആരോപണങ്ങളും ശക്തമാണ്.

Comments