ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് രാത്രി മുഴുവൻ രാഹുൽ ഗാന്ധി പ്രതിഷേധം തുടരുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും, വൈകുന്നേരം 6.40-ഓടെ പ്രിയങ്ക ഗാന്ധിയും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമുൾപ്പെടെയുള്ള നേതാക്കളെ പോലീസ് സ്ഥലത്തുനിന്ന് നീക്കം ചെയ്തു. രാജ്യത്തെ അതീവ സുരക്ഷയുള്ള പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ അധികസമയം പ്രതിഷേധക്കാരെ അനുവദിക്കില്ല എന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.
രാഹുൽ ഗാന്ധിയെ അടക്കം തൂക്കിയെടുക്കാൻ ശ്രമം നടത്തി. രാഹുൽ ഗാന്ധി താഴെ കിടന്നു പ്രതിഷേധിച്ചുവെങ്കിലും ഡെൽഹി ഡിസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്ത് നീക്കി. അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കളെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് ഒഴിപ്പിച്ചത്. രാഹുലിനെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ പ്രിയങ്ക ഗാന്ധിയെയും പ്രതിഷേധ സ്ഥലത്തുനിന്ന് നീക്കി.
അതേസമയം, പ്രിയങ്ക ഗാന്ധിയെ വളഞ്ഞിട്ട് പിടിക്കുകയായിരുന്നു എന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. അവരുടെ വസ്ത്രം പോലും കീറുന്ന സാഹചര്യമാണ് പൊലീസ് സൃഷ്ടിച്ചതെന്ന് അവർ പറയുന്നു. രാഹുൽ അടക്കമുള്ള നേതാക്കളെ വലിച്ചിഴച്ചാണ് കൊണ്ടുപോയതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. അവർ പൊലീസ് വാഹനത്തിനുള്ളിൽ കയറാതെ അൽപ്പസമയം പ്രതിഷേധിച്ചു.
കേന്ദ്ര സർക്കാരുമായി ചർച്ചകൾ നടത്തിയെങ്കിലും പ്രക്ഷോഭം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സിജെപിയുടെ തീരുമാനം. സിജെപിയുടെ ആഭിമുഖ്യത്തിൽ നടന്ന 'ചലോ സൻസദ്' (പാർലമെന്റ് മാർച്ച്) മാർച്ചിൽ ഡൽഹിയിൽ വലിയ സംഘർഷങ്ങൾ നടന്നിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് സിജെപി നേതാക്കളുടെ തീരുമാനം.

Comments