ഒഹിയോ: ഒഹിയോയിലെ ടൊലീഡോ ആശുപത്രിയിലെ ജീവനക്കാരുടെ വിശ്രമമുറികളിൽ രഹസ്യമായി സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ചു. കുറ്റം സമ്മതിച്ചതിനെ തുടർന്ന് അദ്വൈത് ദേശ്മുഖ് എന്ന ഡോക്ടറെയാണ് കോടതി ശിക്ഷിച്ചത്.
തെളിവ് നശിപ്പിക്കാൻ ശ്രമിച്ച ഒരു കുറ്റവും വോയറിസം (ഒളിച്ചുനിന്ന് ദൃശ്യങ്ങൾ പകർത്തൽ) സംബന്ധിച്ച ഏഴ് കുറ്റങ്ങളുമാണ് ഇയാൾക്കെതിരെ ചുമത്തിയത്. ജഡ്ജി മൈക്കൽ ഗൗൾഡിംഗ് ദേശ്മുഖിന് മൂന്ന് വർഷത്തെ പ്രൊബേഷനും, 15 വർഷത്തേക്ക് സെക്സ് ഒഫെൻഡർ രജിസ്ട്രിയിൽ പേര് ചേർക്കാനും ഉത്തരവിട്ടു. കൂടാതെ ‘സെക്സാഹോളിക്സ് അണോണിമസ്’ കൂട്ടായ്മയിൽ പങ്കെടുക്കാനും, മാനസികാരോഗ്യ ചികിത്സ തുടരാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
2025 ജൂണിലാണ് ഈ സംഭവം പുറത്തുവന്നത്. ടൊലീഡോ ഹോസ്പിറ്റലിലെ യൂനിസെക്സ് വിശ്രമമുറിയിൽ ഒരു പെട്ടിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ സെൽഫോൺ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഒരു ജീവനക്കാരൻ ഇത് മാറ്റാൻ ശ്രമിച്ചപ്പോൾ ദേശ്മുഖ് ഫോൺ പിടിച്ചെടുക്കുകയും ഇത് തന്റേതാണെന്ന് അവകാശപ്പെടുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫോണിൽ നിന്ന് 2025 ഫെബ്രുവരിക്കും മെയ് മാസത്തിനുമിടയിൽ പകർത്തിയ 82 ചിത്രങ്ങൾ കണ്ടെടുത്തു. ആറ് ഇരകളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും കൂടുതൽ പേർ ഇരകളായിട്ടുണ്ടെന്നാണ് സൂചന. കുറ്റം പുറത്തുവന്നതിന് പിന്നാലെ സർവ്വകലാശാല ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണത്തിന് ശേഷം റെസിഡൻസി നിയമനം പുതുക്കുകയും ചെയ്തിട്ടില്ല.

Comments