നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയിലും സിബിഎസ്ഇ മൂല്യനിർണയത്തിലെ അപാകതകളിലും പ്രതിഷേധിച്ച് ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭം ഓരോ ദിവസവും കഴിയുന്തോറും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക, നീറ്റ് ക്രമക്കേടിൽ മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് Rs 1 കോടി നഷ്ടപരിഹാരം നൽകുക, സോനം വാങ്ചുക്കിനെ മോചിപ്പിക്കുക എന്നിവയാണ് ഈ സമരത്തിന്റെ പ്രധാന ആവശ്യങ്ങൾ.
തെരുവിലിറങ്ങിയ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പലരും രംഗത്തെത്തി. പ്രതിഷേധം കൂടുന്നതിനിടെ ജന്തർമന്തറിൽ നടത്തുന്ന രാപകൽ സമരത്തിന് ഒരുമാസം തികഞ്ഞപ്പോള്‍ പാർലമെന്റിലേക്ക് ആയിരക്കണക്കിന് യുവാക്കൾ പ്രതിഷേധ മാർച്ച് നടത്തി. ഇതിനെ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും കൊണ്ടാണ് പോലീസ് നേരിട്ടത്. സി.ജെ.പി. പ്രതിഷേധത്തെ പോലീസ് നേരിട്ട നേരെയുണ്ടായ പോലീസ് നടപടിയെ ശക്തമായി എതിര്‍ത്ത് വ്യാപക വിമർശനമാണ് ഉയർന്നത്.
ഇപ്പോഴിതാ ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ കുറിക്കുകയാണ് കുഞ്ചാക്കോ ബോബന്. സമാധാനമാണ് വേണ്ടതെന്നും ഭാവിതലമുറയുടെ ജീവിതം തകർക്കരുതെന്നും കുഞ്ചാക്കോ ബോബന് കുറിച്ചു. ഇതിന് രാഷ്ട്രീയം, മതം, വിശ്വാസം, ജാതി അല്ലെങ്കിൽ വ്യവസ്ഥ എന്നിവയുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് ചാക്കോച്ചന് കുറിച്ചത്.
‘‘ഇതിന് രാഷ്ട്രീയം, മതം, വിശ്വാസം, ജാതി അല്ലെങ്കിൽ വ്യവസ്ഥ എന്നിവയുമായി യാതൊരു ബന്ധവുമില്ല...ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പൗരനായിരിക്കുക എന്ന ആശയം മുഴുവൻ ഉയർത്തിപ്പിടിക്കുന്നതിനെക്കുറിച്ചാണ് ഇത്. നാനാത്വത്തിൽ ഏകത്വം എന്ന ആത്യന്തിക ആശയം ഉയർത്തിപ്പിടിക്കുന്നതും സംരക്ഷിക്കുകയും ചെയ്യുന്നതിനെക്കുറിച്ചാണ്...സമാധാനവും സാഹോദര്യവും ഉത്തരവാദിത്തത്തോടുകൂടിയ അന്തിമ ശക്തിയാവുന്നിടത്ത്, എല്ലാത്തിനും ഉപരിയായി മനുഷ്യത്വം വാഴുന്നിടത്ത്...ജയ് ഹിന്ദ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കുഞ്ചാക്കോ ബോബന് പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. ‘സമാധാനം സ്ഥാപിക്കുക... നമ്മുടെ ഭാവി തലമുറയെ കഷണങ്ങളാക്കരുത്...’ എന്നാണ് പോസ്റ്റില്‍ ചാക്കോച്ചന് കുറിച്ചിരിക്കുന്നത്. നേരത്തെ, സമരത്തിന് പിന്തുണയുമായി സിനിമാ താരങ്ങളായ ഇന്ദ്രജിത്ത് സുകുമാരൻ, മീനാക്ഷി, കുഞ്ചാക്കോ ബോബൻ, സിജു സണ്ണി, റഹ്മാൻ, വിനയ് ഫോർട്ട്, കാളിദാസ് ജയറാം, നസ്ലിൻ, നിഖില വിമൽ, ഗ്രേസ് ആന്റണി, ദീപ തോമസ്, ഹാഷിർ, വിസ്മയ മോഹൻലാൽ, ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, പ്രാചി തെഹ്ലാൻ, സംവിധായകന് ആഷിഖ് അബു, അപ്പാനി ശരത് എന്നിവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Comments