കാസർകോട്: നീലേശ്വരം ചാത്തമത്ത് നാല് കുട്ടികളുൾപ്പെടെ അഞ്ച് പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് രോഗബാധ കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച യുവാവും നാല് കുട്ടികളും നിലവിൽ പൂർണമായും രോഗമുക്തരായിട്ടുണ്ട്.
പ്രദേശത്തെ സാഹചര്യം നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. മലിനജലത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും പകരുന്നതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
പ്രതിരോധ നടപടിയുടെ ഭാഗമായി കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യാനും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കാനും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
ചാത്തമത്ത് മേഖലയിൽ വയറിളക്കത്തെ തുടർന്ന് 27 കുട്ടികളുൾപ്പെടെ 74 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഇവരിൽ നിന്നെടുത്ത സാമ്പിളുകളിൽ അഞ്ചെണ്ണത്തിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗം ബാധിച്ച അഞ്ച് പേരും നിലവിൽ സുഖം പ്രാപിച്ചിട്ടുണ്ട്.

Comments