ഡൽഹിയിൽ സി.ജെ.പി വിദ്യാർത്ഥി പ്രതിഷേധത്തിന് നേർക്കുണ്ടായ പോലീസ് നടപടിയെച്ചൊല്ലിയുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ, നടൻ കാളിദാസ് ജയറാം പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറി ശ്രദ്ധ നേടുന്നു. പോലീസ് അതിക്രമത്തിൽ വേദന രേഖപ്പെടുത്തുന്നതിനൊപ്പം, വിഷയങ്ങളിൽ പ്രമുഖർ നിർബന്ധമായും പ്രതികരിക്കണമെന്ന പൊതുസമൂഹത്തിന്റെ നിലപാടിനെയും താരം ചോദ്യം ചെയ്യുന്നുണ്ട്.
“മൗനം നിസ്സംഗതയാണെന്ന ധാരണ എന്തുകൊണ്ടാണ് എപ്പോഴും ഉണ്ടാകുന്നത്?” എന്ന ചോദ്യത്തോടെയാണ് കാളിദാസിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവങ്ങൾ കാണുമ്പോൾ കടുത്ത വിഷമമുണ്ടെന്ന് താരം വ്യക്തമാക്കുന്നു. എന്നാൽ, പൊതുരംഗത്തുള്ള ഒരാൾ വിഷയങ്ങളിൽ പ്രതികരിച്ചാലും ഇല്ലെങ്കിലും ഒരുപോലെ വിമർശിക്കപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
മൗനം പാലിച്ചാൽ അതിൻ്റെ പേരിലും, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞാൽ മറ്റ് രീതിയിലും സൈബർ വിചാരണ നേരിടേണ്ടിവരുന്ന അവസ്ഥയാണ്. ഇത്തരം സന്ദർഭങ്ങളിൽ പലപ്പോഴും ചർച്ച നടക്കേണ്ട യഥാർത്ഥ വിഷയത്തെക്കാൾ പ്രാധാന്യം പ്രതികരിച്ച വ്യക്തിക്ക് ലഭിക്കുന്നു. ഒരു നടന്റെ അഭിപ്രായത്തിന് എന്തിനാണ് ഇത്രയധികം പ്രാധാന്യം നൽകുന്നത്? പ്രമുഖരുടെ പ്രതികരണങ്ങൾക്ക് പിന്നാലെ പോകുമ്പോൾ, സംഭവസ്ഥലത്ത് നേരിട്ട് അനുഭവിക്കുന്നവരുടെ യഥാർത്ഥ ശബ്ദങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നും കാളിദാസ് ചൂണ്ടിക്കാണിക്കുന്നു.

തുടർന്നുള്ള സ്റ്റോറിയിലാണ് വിദ്യാർത്ഥികൾക്ക് നേർക്കുണ്ടായ പോലീസ് അതിക്രമത്തിൽ താരം മനസ് തുറന്നത്. "സ്വന്തം ശബ്ദം കേൾപ്പിക്കാൻ ശ്രമിക്കുന്ന യുവാക്കൾക്കെതിരായ പോലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ കാണുന്നത് ഹൃദയം ഭാരപ്പെടുത്തുന്നു; ഇത് കണ്ടുനിൽക്കുന്നത് അതീവ വേദനാജനകമാണ്," എന്ന് കാളിദാസ് കുറിച്ചു.
വിഷയത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, രജിഷ വിജയൻ, അപ്പാനി ശരത്ത്, വിസ്മയ മോഹൻലാൽ, സിദ്ധാർഥ് ഭരതൻ തുടങ്ങി നിരവധി മലയാള സിനിമാതാരങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതിഷേധമറിയിച്ചിരുന്നു

Comments