മികച്ച നടനുളള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ മമ്മൂട്ടിയ്ക്ക് അഭിനന്ദനങ്ങളുമായി നടനും മിമിക്രി കലാകാരനുമായ കണ്ണന് സാഗര്‍. മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനും ആലുഷ രാജഗിരി ആശുപത്രിയും ചേര്‍ന്നുളള ' ഹൃദ്യം' പദ്ധതിയിലൂടെ മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് കണ്ണന് സാഗറിന് ഹൃദയശസ്ത്രക്രിയ നടന്നത്. കഥാപാത്രങ്ങള്‍ ഏതായാലും അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങള്‍കൊണ്ട് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് മാറ്റിനിര്‍ത്താനാവാത്ത അഭിനയപ്രതിഭയാണ് മമ്മൂട്ടിയെന്ന എന്റെ ദൈവം എന്നാണ് കണ്ണന് സാഗര്‍ പറയുന്നത്. എന്നോ നിലച്ചുപോകാമായിരുന്ന തന്റെ ജീവന് ഒരു പുനര്ജീവനേക്കാന് കരുണകാണിച്ച മമ്മൂക്ക തന്നെപോലെയുളള നിരവധി അശരണര്‍ക്ക് ദൈവതുല്യനാണെന്നും കണ്ണന് സാഗര്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണന് സാഗര്‍ പങ്കുവച്ച കുറിപ്പ്:
കഥാപാത്രങ്ങള്‍ ഏതായാലും അതിശയിപ്പിച്ചു അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങള്‍ക്കൊണ്ട് ഏത് തലമുറയില്‍പ്പെട്ട സിനിമാ പ്രവര്‍ത്തകരേയും ഒരുപോലെ ഏറ്റുവാങ്ങി ചുറുചുറുക്കും വിനയത്വവും കൊണ്ട് ഇന്നും മലയാളം മാത്രമല്ല തെന്നിന്ത്യന്‍ ലോകത്തും അഭിനയമികവുകൊണ്ട് മാറ്റിനിര്‍ത്താനാവാത്ത അഭിനയ പ്രതിഭാ സര്‍വ്വശ്രീ ഭരത് പദ്മഭൂഷന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെന്ന എന്റെ ദൈവം, ഞാന്‍ അധികം കണ്ടിട്ടില്ല അധികം അടുത്തിട്ടില്ല പക്ഷേ ഓരോനിമിഷവും പ്രാര്‍ത്ഥനയില്‍ എന്നോടൊപ്പമുണ്ട്,
പുകഴ്ത്തിയും ഇകഴ്ത്തിയും പറയുന്നതല്ല എന്നോ നിലച്ചുപോകാമായിരുന്ന എന്റെ ജീവന് ഒരു പുനര്ജീവനേക്കാന് കരുണകാണിച്ച എന്റെ മനുഷ്യ ദൈവം എന്നേ പോലെ എത്രയോ അശരണര്‍ക്ക് ദൈവതുല്യനാണ് മമ്മൂക്ക, ഓരോ നിമിഷവും ഓരോദിനവും ഓര്‍ക്കാതെ മറക്കാതെ ഉയര്‍ച്ചയിലും അംഗീകാരങ്ങളിലും ആദരവും അഭിമാനവും ഏകി ആയുരാരോഗ്യ സൗഖ്യം നേര്‍ന്നു കാക്കണേയെന്നു പ്രാര്‍ത്ഥിക്കുന്ന എന്റെ ദൈവം. ..പ്രിയപ്പെട്ട മമ്മൂക്കാ ഹൃദയം നിറഞ്ഞ ആശംസകള്‍.

Comments