മസ്കോഗി: അമേരിക്കയിലെ ഒക്ലഹോമയിൽ, തന്റെ 11 വയസ്സുള്ള മകൾ ഭർത്താവിന്റെ ലൈംഗിക പീഡനത്തിന് ഇരയായപ്പോൾ അവളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പ്രോസിക്യൂഷൻ കണ്ടെത്തിയ കേസിൽ അമ്മ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. വൈദ്യസഹായമില്ലാതെ കുട്ടി വീട്ടിൽ പ്രസവിച്ചതിനെത്തുടർന്നാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തുവന്നത്. ഡിഎൻഎ പരിശോധനയിൽ ഭർത്താവാണ് കുട്ടിയുടെ പിതാവെന്ന് സ്ഥിരീകരിച്ചു.
പീപ്പിൾ മാധ്യമത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, ഒക്ലഹോമയിലെ മസ്കോഗി കൗണ്ടിയിൽ നടന്ന വിചാരണയ്ക്ക് ശേഷം ചെറി വാക്കർ എന്ന സ്ത്രീയെ ജൂലൈ 17-നാണ് ശിക്ഷിച്ചത്. കുട്ടിയുടെ ലൈംഗിക പീഡനത്തിന് കൂട്ടുനിന്നു എന്ന കുറ്റത്തിനും, ആറ് ഗാർഹിക അവഗണനാ കുറ്റങ്ങൾക്കുമാണ് ഇവർക്കെതിരെ കേസെടുത്തത്. തന്റെ ഭർത്താവായ ഡസ്റ്റിൻ വാക്കർ മകളെ പീഡിപ്പിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും അത് തടയാനോ കുട്ടിയെ സംരക്ഷിക്കാനോ വാക്കർ തയ്യാറായില്ലെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.
പോലീസുകാർ, എമർജൻസി ജീവനക്കാർ, മെഡിക്കൽ വിദഗ്ധർ, കുടുംബാംഗങ്ങൾ എന്നിവരുടെ മൊഴികൾ കേട്ടതിന് ശേഷമാണ് ഏഴ് കുറ്റങ്ങളിലും ജൂറി അവരെ കുറ്റക്കാരായി കണ്ടെത്തിയത്. ഓരോ കുറ്റത്തിനും ജീവപര്യന്തം തടവ് ശിക്ഷയാണ് ജൂറി ശുപാർശ ചെയ്തത്.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് കേസിന്റെ അന്വേഷണം ആരംഭിക്കുന്നത്. മസ്കോയിലെ കുടുംബവീട്ടിൽ വെച്ച് 11 വയസ്സുള്ള പെൺകുട്ടി ഒരു കുഞ്ഞിന് ജന്മനൽകിയതായി അധികൃതർ കണ്ടെത്തുകയായിരുന്നു. ഔദ്യോഗിക വിവരങ്ങൾ പ്രകാരം, ഗർകാലയളവിൽ കുട്ടിക്ക് യാതൊരുവിധ പ്രസവപൂർവ്വ പരിശോധനകളോ വൈദ്യസഹായമോ ലഭിച്ചിരുന്നില്ല. ഒരു വർഷത്തിലധികം കാലമായി കുട്ടിക്ക് യാതൊരുവിധ വൈദ്യചികിത്സയും ലഭിച്ചിരുന്നില്ല.
തുടർന്ന് നടത്തിയ ഡി.എൻ.എ പരിശോധനയിൽ കുഞ്ഞിന്റെ പിതാവ് വാക്കർ തന്നെയാണെന്ന് 99 ശതമാനം ഉറപ്പായി. 12 വയസ്സിന് താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും മറ്റ് ആറ് ഗാർഹിക അവഗണനാ കുറ്റങ്ങൾക്കും വാക്കർ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ലൈംഗിക പീഡനക്കുറ്റത്തിന് അദ്ദേഹത്തിന് ജീവപര്യന്തം തടവും, അവഗണനാ കുറ്റങ്ങൾക്ക് അധിക തടവും കോടതി വിധിച്ചിരുന്നു.
പീഡനം കുട്ടിയിലുണ്ടാക്കിയ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോർണി ജാനറ്റ് ഹട്സൺ സംസാരിച്ചു. “ഈ കുട്ടി കടുത്ത മാനസിക ആഘാതത്തിലാണ്,” ജാനറ്റ് ഹട്സൺ ന്യൂസ് ഓൺ 6-നോട് പറഞ്ഞു. “അവൾ വളരെ ഭയാനകമായ ഒരു അവസ്ഥയിലൂടെയാണ് കടന്നുപോയത്. ആരുടെയൊക്കെയോ ഇരയായി ഗർഭിണിയാകുക മാത്രമല്ല, വൈദ്യസഹായമില്ലാതെ അവൾ വീട്ടിൽ പ്രസവിക്കേണ്ടിയും വന്നു. ജീവിതകാലം മുഴുവൻ ഈ ഓർമ്മകളോടെയാകും അവൾ ജീവിക്കുക,” അവർ കൂട്ടിച്ചേർത്തു.

Comments