മലപ്പുറം: മലപ്പുറം നിയോജക മണ്ഡലം കോൺഗ്രസ് യോഗത്തിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു. കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും വേണ്ടത്ര പരിഗണിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം പല കാര്യങ്ങളിലും കൂടിക്കാഴ്ച നടത്താറില്ലെന്നുമാണ് യോഗത്തിൽ ഉയർന്ന പ്രധാന പരാതി.
ഇടനിലക്കാരില്ലാതെ കുഞ്ഞാലിക്കുട്ടിയെ നേരിട്ട് ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും നേതാക്കൾ ആരോപിച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ പ്രവർത്തകർക്കിടയിൽ ഇത്തരത്തിലുള്ള ആക്ഷേപങ്ങൾ വ്യാപകമായിരുന്നുവെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി.
മുൻകാലങ്ങളിൽ കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മുസ്ലിം ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടിയുടെ സമീപനത്തിൽ ഇപ്പോൾ മാറ്റമുണ്ടായെന്നാണ് വിമർശനം.
മന്ത്രിയായതിന് ശേഷം സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലേക്ക് കോൺഗ്രസ് നേതാക്കളെ ക്ഷണിച്ചില്ലെന്നും, മണ്ഡലത്തിലെ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ച ചടങ്ങിനെക്കുറിച്ചും കോൺഗ്രസ് നേതാക്കളെ അറിയിച്ചില്ലെന്നും പ്രവർത്തകർ ആരോപിച്ചു. കുഞ്ഞാലിക്കുട്ടിയെ നേരിട്ട് ഫോണിൽ പോലും ബന്ധപ്പെടാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും, പല ഇടനിലക്കാരിലൂടെ മാത്രമാണ് ആശയവിനിമയം നടക്കുന്നതെന്നും യോഗത്തിൽ പരാതി ഉയർന്നു.

Comments