ന്യൂഡൽഹി: മോദി സർക്കാർ യുവജനങ്ങൾക്ക് ഒപ്പമല്ലെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ പത്ത് വർഷത്തിനിടെ തൊഴിൽ, സ്റ്റാർട്ടപ്പ്, വിദ്യാഭ്യാസ മേഖലകളിൽ യുവാക്കൾക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് നരേന്ദ്ര മോദി സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ് പരീക്ഷയിലെ ക്രമക്കേടിൽ ബിജെപിക്കും ആശങ്കയുണ്ടെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ, വിദ്യാർഥികൾക്ക് പ്രതിഷേധിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ടെന്ന് വ്യക്തമാക്കി. എന്നാൽ ആ സമരങ്ങളെ ചിലർ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും അക്രമത്തിലേക്ക് നീങ്ങാതെ ജനാധിപത്യപരമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പരീക്ഷ തയ്യാറാക്കിയ അധ്യാപകനാണെന്നും യുവാക്കൾ മറ്റുള്ളവരുടെ രാഷ്ട്രീയ കുടുക്കിൽ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ് വിഷയത്തിൽ കോൺഗ്രസ് ഇതുവരെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞിട്ടും പ്രതിപക്ഷം സഹകരിക്കാത്തത് എന്തുകൊണ്ടാണെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. ജനാധിപത്യം അട്ടിമറിക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
'ഇത് ചൈനയല്ല; ജനാധിപത്യ സംവിധാനത്തിൽ ചില നടപടികൾക്ക് സമയമെടുക്കും. പാർലമെന്റിൽ ഏത് വിഷയവും ചർച്ച ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. സമരങ്ങൾക്ക് എതിരല്ല,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തിരഞ്ഞെടുപ്പ് ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. അതിനെക്കുറിച്ച് സംസാരിക്കാനല്ല ഈ വാർത്താസമ്മേളനം വിളിച്ചതെന്നായിരുന്നു മറുപടി.

Comments