‘പരസ്പരം’ എന്ന സീരിയലിലെ ദീപ്തി ഐഎസ് എന്ന കഥാപാത്രമായി പ്രേക്ഷകമനസ്സില്‍ കയറിക്കൂടിയ താരമാണ് ഗായത്രി അരുണ്‍. ആദ്യ സീരിയല്‍ ഹിറ്റായ ശേഷം മിനിസ്ക്രീനില്‍ നിന്ന് ബിഗ്സ്ക്രീനിലേക്കായിരുന്നു താരത്തിന്റെ ചുവടുമാറ്റവും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. തനൊരു സിംഗിള്‍ മദറാണെന്ന് പറഞ്ഞ ശേഷം സോഷ്യല്‍ മീഡിയയിലൂടെയാണ് എല്ലാ വിശേഷങ്ങളും താരം പങ്കിടാറുള്ളത്. നിരവധി ഫോട്ടോഷൂട്ടുമകളുമടക്കം പങ്കിട്ട് സോക്ഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായത്രി.
അഭിനയത്തോടൊപ്പം അവതരണവും പുസ്തകമെഴുത്തും വ്ലോഗിങ്ങും ബിസിനസുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന ഗായത്രിക്ക് സ്വന്തമായി ഒരു നെയില്‍ ആർട്ട് സ്റ്റുഡിയോയുമുണ്ട്. ആട എന്ന പേരില്‍ സ്വന്തമായി ഒരു ക്ലോത്തിങ്ങ് ബ്രാൻഡും ഗായത്രിക്കുണ്ട്. അടുത്തിടെ കല്ലു എന്നു വിളിക്കുന്ന മകള്‍ കല്യാണിക്കൊപ്പം ഈ ബ്രാൻഡിനു വേണ്ടി ചെയ്ത ഇവരുടെ ഓണം ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ അമ്മയും മകളും ഒരുമിച്ചെത്തിയ അഭിമുഖത്തില്‍ കല്യാണിയുടെ ചെറുപ്പത്തെക്കുറിച്ചും തന്റെ സ്വഭാവം എങ്ങനെയാണ് മാറിയതെന്നും പറയുകയാണ് ഗായത്രി. അമ്മയില്‍ മാറ്റണം എന്നാഗ്രഹിക്കുന്ന സ്വഭാവം ഏതാണെന്ന അവതാരകന്റെ ചോദ്യത്തിന്, ‘ അമ്മ ഷോർട്ട് ടെംപേർഡ് ആണ്. ചിലപ്പോള്‍ നമ്മള് ഓരു വാചകം പൂർത്തിയാക്കുന്നതിനു മുൻപേ അമ്മ ചാടിക്കേറി വരും. എന്നിട്ട് രാത്രിയാകുമ്പോ അമ്മക്ക് സങ്കടം വരും. അത് സോള്‍വാകും...’’ എന്നാണ് കല്യാണി പറഞ്ഞ മറുപടി.
അതുകേട്ട ശേഷം ഗായത്രി പറഞ്ഞത്, ‘‘കുഞ്ഞായിരുന്നപ്പോള്‍ ഇവളെ വഴക്കു പറഞ്ഞതൊക്കെ ഓർത്ത് എനിക്ക് വിഷമം വരാറുണ്ട്. ഞാൻ വഴക്കു പറഞ്ഞതൊക്കെ അവള്‍ക്ക് ഇപ്പോഴും ഓർമയുണ്ട്. പക്ഷേ, എപ്പോഴൊക്കെയാണോ അത്രയും വഴക്കു പറഞ്ഞിട്ടുള്ളത്, ആ സന്ദർഭങ്ങളൊക്കെ റെലവന്റ് ആയിരുന്നു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ഇപ്പോഴും അവള്‍ക്ക് ഓർമയുണ്ടാകും. അവളെ ഇടക്ക് അടിച്ചിട്ടുണ്ട്. പക്ഷേ, പിന്നീട് അത് ആലോചിക്കുമ്പോള്‍ വിഷമം വരും. അതിന് ഇവളോട് ക്ഷമ ചോദിക്കുന്നു... വീട്ടിലല്ലാതെ, ഓഫീസിലോ ഷൂട്ടിങ്ങിനിടയിലോ ഒന്നും ഞാനിങ്ങനെ ദേഷ്യപ്പെടാറില്ല, ദേഷ്യം ഭയങ്കര കണ്ട്രോള് ചെയ്തു നില്‍ക്കുന്നയാളാണ്...’’ എന്നും ഗായത്രി പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അമ്മയും മകളും മനസ്സു തുറന്നത്.

Comments