നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയില്‍, തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയുടെ അവസാന ചിത്രമായ 'ജനനായകന്' റിലീസ് ചെയ്തതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നു. രാജ്യത്ത് വിദ്യാര്‍ഥികള്‍ സമരം ചെയ്യുമ്പോള്‍ സിനിമ റിലീസ് ചെയ്തതിനെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള വിദ്വേഷപ്രചാരണങ്ങളാണ് നടക്കുന്നത്. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കെതിരെ പരോക്ഷ മറുപടിയുമായി നടിയും വിജയുടെ ആരാധകയുമായ സനം ഷെട്ടി രംഗത്തെത്തി.
'ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന പ്രകോപനമില്ലാത്ത ആക്രമണങ്ങളെ ഞാന്‍ ശക്തമായി അപലപിക്കുന്നു. നീറ്റ് പരീക്ഷയെ എത്ര മോശമായാണ് കൈകാര്യം ചെയ്തതെന്ന് എല്ലാവര്ക്കും അറിയാം. ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തിയാണ് ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടത്.
എന്നാല്‍, ഞങ്ങളില്‍ പലരും ആകാംഷയോടെ കാത്തിരിക്കുന്ന ഒരു സിനിമ കണ്ടതിന് തമിഴ്നാട്ടിലെ പൊതുജനങ്ങളെ നാണം കെടുത്തുന്നത് ശുദ്ധ മണ്ടത്തരമാണ്. ഞാന്‍ എപ്പോഴും ദളപതിയുടെ ഒരു ആരാധികയാണ്,എനിക്ക് അതില്‍ അഭിമാനവുമുണ്ട്. ഇന്ന് അദ്ദേഹത്തിന്റെ അവസാന ചിത്രം ഞാന്‍ അഭിമാനത്തോടെ കാണുകയാണ്. അതിനര്‍ത്ഥം ഞങ്ങള്‍ സാമൂഹ്യ വിരുദ്ധരാണെന്നല്ല. പക്വത കാണിക്കൂ, അവസരവാദികളേ,' സനം ഷെട്ടി കുറിച്ചു.
നിരവധി പ്രതിസന്ധികളും തടസ്സങ്ങളും മറികടന്നാണ് വിജയ് നായകനായെത്തുന്ന അവസാന ചിത്രം 'ജനനായകന്' തിയറ്ററുകളിലെത്തിയത്. പതിവ് വിജയ് സിനിമകളുടെ ടൈറ്റില്‍ കാര്‍ഡുകളില്‍ നിന്ന് വ്യത്യസ്തമായി 'ആദരണീയനായ തമിഴ്നാട് മുഖ്യമന്ത്രി ദളപതി സി.ജോസഫ് വിജയ്' എന്നെഴുതിയ ടൈറ്റില്‍ കാര്‍ഡോടെയാണ് സിനിമ റിലീസ് ചെയ്തത്. വിജയ്യുടെ ഔദ്യോഗികവേഷത്തിലുള്ള ചിത്രവും ടൈറ്റില്‍ കാര്‍ഡില്‍ ഇടം നേടിയിരുന്നു. ഈ ടൈറ്റില്‍ കാര്‍ഡ് പങ്കുവച്ചാണ് സനം ഷെട്ടിയുടെ കുറിപ്പ്.

Comments