പത്തനംതിട്ട : കേരളാ കോണ്‍ഗ്രസും ചരല്‍ക്കുന്നും തമ്മില്‍ ഇഴപിരിയാത്ത ആത്മബന്ധമാണുള്ളത്. ബ്രാക്കറ്റുള്ള ഏതു കേരളാ കോണ്‍ഗ്രസും തങ്ങളുടെ നിര്‍ണായക രാഷ്ട്രീയ തിരുമാനങ്ങള്‍ എടുത്തിട്ടുള്ളത് ഈ കുന്നിന്മുകളിലാണ്. പാര്‍ട്ടിയുടെ വളര്‍ച്ചയും തളര്‍ച്ചയും കണ്ടിട്ടുള്ള ചരല്‍ക്കുന്ന് ക്യാമ്പ് സെന്ററില്‍ നീണ്ട ഇടവേളയ്ക്കുശേഷം ഇന്ന് വീണ്ടും സംസ്ഥാന ക്യാമ്പ് നടക്കുകയാണ്. സ്ഥാപകനേതാക്കളുടെ ഗണത്തില്‍പ്പെടുന്ന പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് സമ്മേളനത്തിനാണ് ചരല്‍ക്കുന്ന് വേദിയാകുന്നത്.
ചരല്‍ക്കുന്ന് ക്യാമ്പില്‍ ഒന്നിക്കുകയോ ഇവിടെയെടുക്കുന്ന തീരുമാനങ്ങളില്‍ വിയോജിച്ച് പിളരുകയോയാണ് കേരളാ കോണ്‍ഗ്രസില്‍ ഓരോതവണയും നടന്നിരുന്നത്. അക്കാലങ്ങളിലൊന്നും ചരല്‍ക്കുന്ന് അറിയാതെ കേരളാ കോണ്‍ഗ്രസിന് ഒരു തീരുമാനമില്ലായിരുന്നു. കെ.എം. മാണി, പി.ജെ. ജോസഫ്, ടി.എം. ജേക്കബ്, ആര്. ബാലകൃഷ്ണ പിള്ള, പി.സി. ജോര്‍ജ്, പി.സി. തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കുന്ന ഘടകങ്ങളെല്ലാം ക്യാമ്പിനായി തെരഞ്ഞെടുത്തിരുന്നത് പ്രകൃതി രമണീയമായ ഈ പ്രദേശമാണ്. വളരുംതോറും പിളരുമെന്നും പിളരുംതോറും വളരുമെന്നും കെ.എം. മാണി പ്രഖ്യാപിച്ചതിനു പിന്നിലും ചരല്ക്കുന്നുണ്ട്.
ഇവിടെ നടന്നിട്ടുള്ള ക്യാമ്പില്‍ വാക്കേറ്റവും കൈയാങ്കളിയും വരെ ഉണ്ടായിട്ടുണ്ട്. മന്ത്രിയെ തീരുമാനിക്കാന്‍ നടത്തിയ യോഗം കൈയാങ്കളിയിലെത്തുകയും നേരത്തെ കണ്ടെത്തിയ ഡോ. ജോര്‍ജ് മാത്യുവിനു പകരം ടി.എസ്. ജോണ്‍ വന്നതും അങ്ങനെയായിരുന്നു. കെ.എം. മാണിക്കൊപ്പം നിന്നിരുന്ന പി.ജെ. ജോസഫ് പിളര്‍ന്നു മാറിയതിനും ചരല്‍ക്കുന്ന് സാക്ഷി.
ടി.എം. ജേക്കബിന്റെ പാര്ട്ടിപ്രഖ്യാപനത്തിനും അച്ചടക്കമുള്ള സമ്മേളനങ്ങള്‍ക്കും ചരല്‍ക്കുന്ന് വേദിയായിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം നിന്ന് ക്യാമ്പുകള്‍ക്കു നേതൃത്വം നല്കിയ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുന്നപ്പുഴ അനൂപ് ജേക്കബിനോട് അകുന്നു. കെ.എം. മാണി കേരളാ കോണ്‍ഗ്രസുകളുടെ ഐക്യത്തിനായി യോഗം വിളിച്ചതും ഇതേ വേദിയിലാണ്.
സ്ഥാപക നേതാവ് ആര്. ബാലകൃഷ്ണപിള്ള, പി.സി. തോമസ് എന്നിവരൊഴികെയുള്ള പ്രമുഖരെല്ലാം അന്നത്തെ യോഗത്തിനെത്തി. ഇതിലാണ് പി.സി. ജോര്‍ജ്, പി.ജെ ജോസഫ് എന്നിവര്‍ കെ.എം. മാണിക്കൊപ്പം ചേര്‍ന്നതും 2011 ലെ തെരഞ്ഞെടുപ്പിനെ നേരിട്ടതും. എന്നാല്‍ രണ്ടു ഭാഗത്തായിരുന്ന ടി.എം. ജേക്കബും പി.സി. ജോര്‍ജും പരസ്പരം കണ്ട ഭാവം നടിച്ചില്ല. ഇരുവരുടെയും പ്രസംഗം ആ അകല്‍ച്ച സൂചിപ്പിക്കുകയും ചെയ്തു. പിന്നീടാണ് ടി.എം. ജേക്കബ് ഐക്യത്തില്‍നിന്നു പിന്മാറി തന്റെ നിലപാട് പ്രഖ്യാപിച്ച് ഇവിടെത്തന്നെ സമ്മേളനം നടത്തിയത്.
ബാര്‍കോഴ കേസിനു പിന്നില്‍ കോണ്‍ഗ്രസിനു പങ്കുണ്ടെന്നു കെ.എം മാണി തറപ്പിച്ചു പറഞ്ഞിരുന്നു. യു.ഡി.എഫ് വിട്ട് പാര്‍ട്ടി എല്‍.ഡി.എഫിലേക്കു പോകുമെന്ന് അന്നു കരുതിയിരുന്നെങ്കിലും പി.ജെ ജോസഫിന്റെ നിലപാട് അതിനു തടസമായി. പിന്നീട് ഇരുമുന്നണികളിലുമില്ലാതെ മാറിനിന്നശേഷം യു.ഡി.എഫില്‍ മടങ്ങിയെത്തി. അതിനുശേഷവും ഇവിടെ സമ്മേളം നടന്നു. അതായിരുന്നു കെ.എം മാണിയെന്ന അതികായന്റെ ചരല്‍ക്കുന്നില്‍ നിന്നുള്ള മടക്കം.
നേതൃസമ്മേളനങ്ങളും ക്യാമ്പുകളുമായി പിന്നീടും കേരളാ കോണ്‍ഗ്രസുകള്‍ തീരുമാനമെടുക്കാന്‍ ചരല്കുന്നിലേക്കെത്തി. എന്നാല്‍ ജോസ് കെ. മാണി പാര്‍ട്ടിയെ എല്‍.ഡി.എഫിലേക്കു ചേര്‍ക്കുമ്പോള്‍ അതിനൊപ്പം ചരല്ക്കുന്നുണ്ടായിരുന്നില്ല. അന്ന് കോട്ടയമാണ് അദ്ദേഹം വേദിയാക്കിയത്.

Comments