തനിക്കും കുടുംബത്തിനുമെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി നടി അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം പ്രതികരിച്ചത്. അമ്മൂമ്മയും കസിനും ഉന്നയിച്ച ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ അഹാന, സത്യം തെളിയിക്കുന്ന ചാറ്റുകളും വീഡിയോകളും തന്റെ കൈവശമുണ്ടെന്ന് വ്യക്തമാക്കി. വ്യാജ പ്രചാരണം നടത്തിയ കസിനെതിരെ കേസ് നൽകാൻ നിയമോപദേശം ലഭിച്ചിരുന്നെങ്കിലും, അവരുടെ കുട്ടികളുടെ ഭാവിയെ കരുതി അതിൽ നിന്നും പിന്മാറുകയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
അഹാനയുടെ വാക്കുകളിലേക്ക്:
കഴിഞ്ഞ കുറച്ചു ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സംഭവങ്ങള്‍ എന്നെയും കുടുംബത്തെയും ആഴത്തില്‍ വേദനിപ്പിക്കുകയും മാനസികമായി തളര്‍ത്തുകയും ചെയ്തു. കുടുംബകാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ല എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍, അതിനാല്‍ തന്നെ, ഇത് ഞങ്ങളെ എത്രത്തോളം ബാധിച്ചു എന്ന് വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ കഴിയില്ല. നിര്‍ഭാഗ്യവശാല്‍, നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ടിയിരുന്ന ഒരു വിഷയം പൊതുമധ്യത്തിലെത്തി. വികാരങ്ങള്‍ തീവ്രമാകുമ്പോള്‍, പലപ്പോഴും നമ്മള് തലച്ചോറു കൊണ്ടല്ല, ഹൃദയം കൊണ്ടാണ് പ്രതികരിക്കുന്നത്. എന്റെ അമ്മ അര്‍ഹിക്കാത്ത വിമര്‍ശനങ്ങള്‍ നേരിടുന്നത് കണ്ടപ്പോള്‍, പ്രതികരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു
എന്റെ അമ്മൂമ്മയും ഞങ്ങളില്‍ ചിലരും തമ്മിലുള്ള ബന്ധം 2025 ഒക്ടോബര്‍ മുതല്‍ വഷളായതാണ്. അതിന് പൂര്‍ണ ഉത്തരവാദി അവരാണ്. എന്റെ അമ്മൂമ്മയോട് ഞാന്‍ ഒരു പ്രത്യേക രീതിയില്‍ സംസാരിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടെങ്കില്‍, അതിന് കാരണം ഒരു അമ്മൂമ്മയും അവരുടെ കൊച്ചുമക്കളോട് സംസാരിക്കാന്‍ പാടില്ലാത്ത രീതിയില്‍ എന്നോട് സംസാരിച്ചതുകൊണ്ടാണ്. അവര്‍ ഉപയോഗിച്ച വാക്കുകള്‍ അതിരുകടന്നതായിരുന്നു. അശ്ലീലവും ലൈംഗികമായി അധിക്ഷേപിക്കുന്നതും ഒരു അമ്മൂമ്മയില്‍ നിന്ന് കേള്‍ക്കാന്‍ അസാധ്യവുമായ കാര്യങ്ങളായിരുന്നു.
അമ്മൂമ്മ ഫോണില്‍ നിന്ന് ഞാന്‍ അയച്ചതെന്ന് പറഞ്ഞ് ചില മെസ്സേജുകള്‍ വായിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അവരോട് എനിക്ക് ഒരൊറ്റ ചോദ്യമേ ചോദിക്കാനുള്ളൂ: മറ്റൊരാളുടെ മറുപടികള്‍ മാത്രം വായിച്ചു കേള്‍പ്പിക്കുമ്പോള്‍, ആ മറുപടികളിലേക്ക് നയിച്ച മെസ്സേജുകളും സംഭാഷണങ്ങളും അവര്‍ എന്തുകൊണ്ടാണ് മറച്ചുവയ്ക്കുന്നത്?'
താന്‍ അമ്മൂമ്മയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം തികച്ചും അസത്യമാണ്. അപ്പൂപ്പന്റെ മരണത്തിന് 2 മാസത്തിന് ശേഷം, കുടുംബപരമായ ചില കാര്യങ്ങള്‍ സംസാരിക്കാന്‍ താനും അമ്മയും അനിയത്തിമാരും ഒരു സുഹൃത്തും കൂടി അമ്മൂമ്മയെ സന്ദര്‍ശിച്ച സംഭവത്തെക്കുറിച്ചാണ് അവര്‍ പറയുന്നത്. അന്ന് തങ്ങള്‍ അവിടെ എത്തിയത് മുതല്‍ തിരികെ പോകുന്നതുവരെയുള്ള മുഴുവന്‍ റെക്കോര്‍ഡിങും കയ്യിലുണ്ട്. മുന്‍പും സംഭവിക്കാത്ത കാര്യങ്ങള്‍ സംഭവിച്ചു എന്ന് അമ്മൂമ്മ അവകാശപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഇത്തരം സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് തങ്ങള്‍ പതിവാക്കിയിരുന്നു.
അവര്‍ രണ്ടുപേരും ചേര്‍ന്ന് തനിക്കെതിരെ ഉന്നയിച്ച മറ്റ് പല ആരോപണങ്ങളും അസത്യമാണ്. ചാറ്റുകളിലും റെക്കോര്‍ഡിങ്ങുകളിലും സത്യം ഭദ്രമാണ്, അത് തെളിയിക്കേണ്ട ദിവസം വന്നാല്‍ പുറത്ത് വിടും .സാമ്പത്തിക സുരക്ഷയ്ക്കോ അനന്തരവകാശത്തിനോ വേണ്ടി തങ്ങള്‍ ഒരിക്കലും മാതാപിതാക്കളേയും മുത്തശ്ശിമാരേയും ആശ്രയിച്ചിട്ടില്ല. സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്നതില്‍ അഭിമാനിക്കുന്ന സ്ത്രീകളാണ് ഞങ്ങള്‍ .

Comments