ബോളിവുഡ് നടൻ സൽമാൻ ഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വർക്കൗട്ട് ചിത്രങ്ങളും അതിനു നൽകിയിരിക്കുന്ന അടിക്കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. സമീപകാലത്ത് പൊതുവേദികളിലെ നടന്റെ രൂപവും ശരീരപ്രകൃതിയും സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാകുകയും ആരാധകർ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ജിമ്മിൽ നിന്നുള്ള തീവ്രമായ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം എത്തിയത്.
വെള്ളിയാഴ്ച രാത്രിയാണ് സൽമാൻ ഖാൻ തന്റെ ഇൻസ്റ്റഗ്രാമിൽ ഫിറ്റ്നസ് ചിത്രങ്ങൾ പങ്കുവെച്ചത്. ഷർട്ട്ലെസ് ആയി ജിം കണ്ണാടിക്ക് മുന്നിൽ നിന്ന് സിക്പാക്ക് ആബ്സും ഫിറ്റ്നസ് ശരീരവും കാണിക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. അറുപതാം വയസ്സിലും തന്റെ ഫിറ്റ്നസ് നിലനിർത്തി ആരാധകരെ അമ്പരപ്പിച്ചെങ്കിലും അതിലുപരി ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് ചിത്രങ്ങൾക്കൊപ്പം അദ്ദേഹം കുറിച്ച വാക്കുകളാണ്.
'സൽമാൻ ഖാൻ ഡർ ഗയ.... ഹ്മ്മ് ജോ ഡർ ഗയാ വോ മർ ഗയാ..'(സൽമാൻ ഖാൻ പേടിച്ചു... ഹ്മ്മ്, പേടിക്കുന്നവൻ മരിച്ചതിന് തുല്യമാണ്). എന്നായിരുന്നു സൽമാൻ കുറിച്ചത്.

അടുത്തിടെ വിദ്യാർത്ഥി പ്രതിഷേധങ്ങളെയും പേപ്പർ ചോർച്ചാ വിഷയത്തെയും പിന്തുണച്ച് സൽമാൻ ഖാൻ പങ്കുവെച്ച കുറിപ്പ് വലിയതോതിൽ വൈറലായിരുന്നു. വിദ്യാർത്ഥികളെ പിന്തുണച്ചതിന് പലരും അദ്ദേഹത്തെ പ്രശംശിച്ചപ്പോൾ, താരം പേടിച്ചിട്ടാണ് ഇത്തരം രാഷ്ട്രീയ-സാമൂഹിക പോസ്റ്റുകൾ ഇടുന്നതെന്ന് മറ്റുചിലർ വിമർശിച്ചിരുന്നു. വിമർശകർക്കുള്ള കൃത്യമായ മറുപടിയായാണ് അദ്ദേഹത്തിന്റെ ഈ പുതിയ പോസ്റ്റ് വിലയിരുത്തപ്പെടുന്നത്.
അതേസമയം അപൂർവ്വ ലഖിയയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'മാതൃഭൂമി'യാണ് സൽമാന്റെ അടുത്ത ചിത്രം. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതുകൂടാതെ, നയൻതാരയ്ക്കൊപ്പമുള്ള ഒരു പുതിയ ചിത്രവും സൽമാന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. വംശി പൈടിപള്ളി സംവിധാനം ചെയ്യുന്ന 'SVC63' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം 2027 ലെ പെരുന്നാൾ റിലീസായി തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments