മോസ്കോ: ഒരു റഷ്യൻ കമ്പനി വിചിത്രമായ “ഗെയിം ഓഫ് ത്രോൺസ്” എന്ന ടോയിലറ്റ് കുടിമത്സരങ്ങൾ സംഘടിപ്പിച്ചു. സെന്റ് സ്റ്റാവ്രോപോളിലെ ഒരു പ്ലംബിംഗ് ബ്രാൻഡ് അടുത്തിടെ "ഗെയിം ഓഫ് ത്രോൺസ്" എന്ന് പേരിട്ടിരിക്കുന്ന അസാധാരണമായ ഒരു മത്സരത്തിലൂടെ വൈറലായി. ഇതിൽ ആളുകൾ പുതിയ ടോയിലറ്റ് ബൗളുകളിൽ നിന്ന് വലിയ സ്റ്റ്രോകൾ ഉപയോഗിച്ച് "ആൽക്കഹോൾ അടങ്ങിയിട്ടില്ലാത്ത സ്പാർക്ലിംഗ് ഡ്രിങ്ക്" കുടിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ബൗളിനുള്ളിൽ വച്ചിരിക്കുന്ന കപ്പിൽ ഒഴിച്ചിരിക്കുന്ന പാനീയം ആദ്യം കാലിയാക്കുന്നവരെ ആദ്യ ഘട്ട വിജയികളായി പ്രഖ്യാപിച്ചു. സ്റ്റാവ്രോപോൾ നഗരത്തിലുള്ള ഡോമിക് സ്റ്റോറിൽ നടന്ന ഈ അസാധാരണ മത്സരത്തിൽ 100,000 റൂബിൾ ($1,276) സമ്മാനം നേടുന്നതിനായി നിരവധിയാളുകൾ പങ്കെടുത്തു. ആദ്യ ഘട്ടം വിജയിച്ചവർക്ക് പിന്നീട് അടച്ചിട്ട ടോയ്ലറ്റ് സീറ്റിൽ ഇരിക്കുന്ന മത്സരമായിരുന്നു ജയിക്കേണ്ടത്. സീറ്റിൽ ഏറ്റവും കൂടുതൽ നേരം ഇരിക്കുന്നവർക്ക് വിജയിയാവാം. സംഘാടകരുടെ അഭിപ്രായത്തിൽ, പത്ത് മണിക്കൂർ നീണ്ടുനിന്ന മത്സരത്തിൽ നിന്ന് രണ്ട് പേർ മാത്രമാണ് പിന്മാറിയത്, ബാക്കിയുള്ളവർ അവരുടെ ശാരീരിക ആവശ്യങ്ങളെ അടിച്ചമർത്തി തുടരുകയായിരുന്നു.
ഈ അസാധാരണ മത്സരം സോഷ്യൽ മീഡിയയിൽ വൈറലാവുകയും പൊതുജനങ്ങളിൽ നിന്ന് വ്യാപകമായ വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു, പലരും ഇതിനെ അപമാനകരമെന്ന് വിശേഷിപ്പിച്ചു. മത്സരം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും സോഷ്യൽ മീഡിയയിൽ ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങൾ ഉയരുന്നു.

Comments