സ്വിറ്റ്സർലൻഡിലെ ആഡംബര ജീവിതവും ഉയർന്ന ശമ്പളമുള്ള ഔദ്യോഗിക ജീവിതവും ഉപേക്ഷിച്ച് ഇന്ത്യയിലെ കുട്ടികളുടെ ഉന്നമനത്തിനായി ജീവിതം മാറ്റിവെച്ച സാന്ദ്ര ലാവേ ഗോജ്കോവിച്ച് എന്ന വിദേശ വനിതയുടെ വാർത്ത സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നു. 15 വർഷങ്ങൾക്ക് മുമ്പാണ് അവർ തന്റെ കരിയർ പൂർണ്ണമായും ഉപേക്ഷിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിലേക്ക് എത്തിയത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള സ്കൂളുകളെയും എൻ.ജി.ഒകളെയും സഹായിച്ചുകൊണ്ട് അവർ ഇപ്പോൾ സ്വിറ്റ്സർലൻഡും ഇന്ത്യയുമായി മാറിമാറിയാണ് താമസിക്കുന്നത്.
തന്റെ ഈ മാറ്റത്തെക്കുറിച്ച് സാന്ദ്ര പങ്കുവെച്ച വാക്കുകൾ ഏറെ ഹൃദ്യമാണ്. "എനിക്ക് ഇത്രയധികം അവസരങ്ങളും ഭാഗ്യങ്ങളും ലഭിച്ചപ്പോൾ, മറ്റുള്ളവർക്ക് ഇത്രയേറെ ദാരിദ്ര്യവും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നു എന്ന് ചിന്തിക്കാൻ തുടങ്ങിയതോടെയാണ് എന്റെ ജീവിതത്തിന്റെ വഴിതിരിവ് ഉണ്ടായത്. 'എനിക്ക് മാത്രം ഇത്രയധികം കാര്യങ്ങൾ എന്തിന് നൽകപ്പെട്ടു?' എന്ന ആ ചോദ്യമാണ് എന്നെ ഈ സേവന പ്രവർത്തനങ്ങളിലേക്ക് നയിച്ചത്," അവർ വ്യക്തമാക്കി. ഇന്ത്യയിലെത്തിയ ആദ്യകാലത്ത് താൻ ട്രെയിനുകളിൽ ഒറ്റയ്ക്ക് രാജ്യത്തുടനീളം യാത്ര ചെയ്യുകയും, ഭിന്നശേഷിക്കാരായ കുട്ടികൾക്കായി വസ്ത്രങ്ങൾ കൈകൊണ്ട് അലക്കിക്കൊടുക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾ ചെയ്യുകയും ചെയ്തിരുന്നുവെന്നും അവർ ഓർക്കുന്നു.
തുടക്കത്തിൽ താനൊരു വിദേശിയായതിനാൽ പലരും തന്നെ സംശയത്തോടെയാണ് വീക്ഷിച്ചിരുന്നതെന്നും, ചിലർ തന്നെ ക്രിസ്ത്യൻ മിഷണറിയായി തെറ്റിദ്ധരിച്ചിരുന്നുവെന്നും സാന്ദ്ര പറയുന്നു. എന്നാൽ താൻ സനാതന ധർമ്മമാണ് പിന്തുടരുന്നതെന്ന് വ്യക്തമാക്കിയ അവർ, എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഇന്ത്യയിലെ കുട്ടികൾക്ക് വിദ്യാഭ്യാസവും സ്ത്രീകളിൽ ശാക്തീകരണവും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമായി തുടർന്നു. ഇന്ത്യയിൽ തനിക്ക് സ്വന്തമായി വരുമാനമില്ലാത്തതിനാൽ, തന്റെ പ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്താനായി സ്വിറ്റ്സർലൻഡിൽ പോയി ജോലി ചെയ്തശേഷമാണ് അവർ വീണ്ടും ഇന്ത്യയിലേക്ക് മണിവെക്കുന്നത്.
ഗാർഹിക പീഡനം, ബാലവിവാഹം, മനുഷ്യക്കടത്ത് എന്നിവയ്ക്കെതിരെ ഗ്രാമീണർക്കിടയിൽ ബോധവൽക്കരണം നൽകുന്ന പരിപാടികളിലാണ് സാന്ദ്ര ഇപ്പോൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഭൗതികമായ വസ്തുവകകളും ആഡംബരങ്ങളും താൽക്കാലികമായ ആശ്വാസം മാത്രമേ നൽകുകയുള്ളൂവെന്നും, മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ ലഭിക്കുന്ന സംതൃപ്തിയാണ് യഥാർത്ഥ ജീവിത വിജയം എന്നുമാണ് അവരുടെ പക്ഷം. ജീവിതാവസാനം വരെ ഇന്ത്യയിലെ പിന്നോക്ക സമൂഹങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന ഉറച്ച നിലപാടിലാണ് ഈ സ്വിസ് വനിത.

Comments