വീയെന്ന: പഴയവീട്ടിലെ നവീകരണജോലിക്കായി എത്തിയ പ്ലംബര്‍ക്ക് കിട്ടിയത് നിധിശേഖരം. ഓസ്ട്രിയയിലാണ് സംഭവം. പഴയ വില്ലയില്‍ നവീകരണ ജോലികള്‍ നടത്തുന്നതിനിടയിലായിരുന്നു ഏകദേശം 23 കോടി രൂപ മൂല്യം വരുന്ന കിലോക്കണക്കിന് സ്വര്‍ണ്ണം കിട്ടിയത്.
തറയില്‍ നിന്ന് പുറത്തേക്ക് നില്‍ക്കുന്ന ഒരു കയര്‍ കണ്ട് സംശയം തോന്നിയ ഇദ്ദേഹം കോണ്‍ക്രീറ്റ് തുരന്ന് നോക്കിയപ്പോള്‍ കണ്ടെത്തിയ തുരുമ്പിച്ച ഒരു ലോഹപ്പെട്ടിലായിരുന്നു നിധി. ഏകദേശം 30 കിലോഗ്രാം സ്വര്‍ണ്ണമാണ് ഈ പെട്ടിയിലുണ്ടായിരുന്നത്. ഇതിന് ഏകദേശം 24 ലക്ഷം ഡോളര്‍ (23 കോടി രൂപ) വിലമതിക്കും. രണ്ടാം ലോക മഹായുദ്ധത്തിന് മുന്‍പുള്ള കാലഘട്ടത്തിലുള്ളതാണ് ഈ സ്വര്‍ണമെന്ന് കണക്കാക്കുന്നു.
കണ്ടെടുത്ത എല്ലാ നാണയങ്ങളിലും പ്രശസ്ത സംഗീതജ്ഞനായ മോസാര്‍ട്ടിന്റെ ചിത്രം മുദ്രണം ചെയ്തിട്ടുണ്ട്. ഇത് പരിശോധിച്ചാണ് വിദഗ്ധര്‍ ഈ സ്വര്‍ണ്ണത്തിന്റെ കാലപ്പഴക്കം നിര്‍ണ്ണയിച്ചത്. വീടിന്റെ നിലവറയില്‍ കോണ്‍ക്രീറ്റിനുള്ളില്‍ സിമന്റ് വെച്ച് പൂഴ്ത്തിവെച്ച നിലയിലായിരുന്നു തുരുമ്പിച്ച ലോഹപെട്ടി.
മിക്ക രാജ്യങ്ങളിലും ഇത്തരം നിധികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് പതിവ്. എന്നാല്‍ കണ്ടെടുത്ത നിധിയുടെ അവകാശം കണ്ടെത്തിയ ആളും വസ്തുവിന്റെ ഉടമയും തുല്യമായി പങ്കുവെക്കണമെന്നാണ് ഓസ്ട്രിയയിലെ നിയമം. അതുകൊണ്ട് തന്നെ ഈ പ്ലംബറിന് ഏകദേശം 11.5 കോടി രൂപയോളം (12 ലക്ഷം ഡോളര്‍) സ്വന്തമാകാന്‍ സാധ്യതയുണ്ട്.
മറ്റൊരു പ്ലംബര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ കയര്‍ കണ്ടിരുന്നെങ്കിലും അദ്ദേഹം അത് കാര്യമാക്കിയിരുന്നില്ല. എന്നാല്‍ രണ്ടാമത്തെ പ്ലംബര്‍ കയര്‍ വലിച്ച് നോക്കുകയും, അത് അനങ്ങാതെ വന്നപ്പോള്‍ തറ തുരന്ന് പരിശോധിക്കുകയുമായിരുന്നു.
സമീപകാലത്ത് ഇത്തരം നിധിശേഖരങ്ങള്‍ കണ്ടെത്തുന്ന മറ്റൊരു സംഭവം ഫ്രാന്‍സിലും നടന്നിരുന്നു. ഫ്രാന്‍സില്‍ വീടിന്റെ മുറ്റത്ത് നീന്തല്‍ക്കുളം നിര്‍മ്മിക്കുന്നതിനായി കുഴിയെടുത്ത വ്യക്തിക്ക് സ്വര്‍ണ്ണക്കട്ടികളും നാണയങ്ങളും ലഭിക്കുകയുണ്ടായി. അദ്ദേഹം വിവരം അധികാരികളെ അറിയിക്കുകയും, അവ നിയമപരമായി സ്വന്തമാക്കിയതാണെന്ന് തെളിയുകയും ചെയ്തതോടെ ആ നിധി സൂക്ഷിക്കാനുള്ള അനുവാദം അദ്ദേഹത്തിന് ലഭിച്ചു.

Comments