ആലപ്പുഴ: സിപിഎം പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന് പിന്നാലെ ആലപ്പുഴ നഗരസഭയുടെ സ്വീകരണത്തിൽ നിന്ന് വിട്ടുനിന്ന് ജി. സുധാകരൻ എംഎൽഎ. സുധാകരൻ ഒഴികെയുള്ള എംഎൽഎമാർ നഗരസഭയുടെ സ്വീകരണം ഏറ്റുവാങ്ങി.
പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേരത്തെ സുധാകരന് താക്കീത് നൽകിയിരുന്നു. രാഷ്ട്രീയ വിരോധം തീർക്കേണ്ടത് ഈ രീതിയിലല്ലെന്നും സമീപനം മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ മുന്നറിയിപ്പ് നൽകിയിരുന്നു.
തുടർച്ചയായി കടന്നാക്രമിച്ചാൽ പ്രതികരിക്കേണ്ടി വരുമെന്നും ക്ഷമിക്കുന്നതിനും പരിധിയുണ്ടെന്നും നാസർ പറഞ്ഞു. ജനങ്ങൾ തന്നെ കൈകാര്യം ചെയ്യുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, ജി. സുധാകരനെതിരായ സിപിഎമ്മിന്റെ നീക്കം പാർട്ടി പ്രവർത്തകർ പോലും അംഗീകരിക്കില്ലെന്ന് കെ.സി. വേണുഗോപാൽ എംപി പ്രതികരിച്ചു.

Comments