ന്യൂഡൽഹി: "എന്റെ പ്രിയ യുവസുഹൃത്തുക്കൾക്ക്" എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള രണ്ട് പേജുള്ള രാജി കത്തിൽ, പരീക്ഷാ പ്രതിസന്ധിയോടുള്ള സർക്കാരിന്റെ നടപടികളെ പ്രധാൻ ന്യായീകരിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ ഭാവി ദീർഘകാലത്തെ രാഷ്ട്രീയ, നിയമപോരാട്ടങ്ങളിൽ കുടുങ്ങിപ്പോകാതിരിക്കുക എന്ന കാര്യം ഉറപ്പാക്കുക എന്ന ഒരേയൊരു മുൻഗണനയാണ് തന്റെ തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. രാജിയെക്കുറിച്ച് ധർമേന്ദ്ര പ്രധാൻ പറഞ്ഞത്;
"എന്റെ പ്രിയ യുവസുഹൃത്തുക്കളെ, നാല് പതിറ്റാണ്ടുകളായി ഞാന്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വിദ്യാഭ്യാസ പരിഷ്കരണത്തിന്റെയും കാര്യത്തിനായി എന്നെത്തന്നെ സമര്‍പ്പിച്ചിട്ടുണ്ട്. ശക്തവും ഉള്‍ക്കൊള്ളുന്നതും ദീര്‍ഘവീക്ഷണമുള്ളതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ശക്തമായ ഒരു രാജ്യത്തിന്റെ അടിത്തറയെന്ന് ഞാന്‍ എപ്പോഴും വിശ്വസിച്ചിട്ടുണ്ട്.
രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങളെയും വികാരങ്ങളെയും നിയമപരമായ പ്രതീക്ഷകളെയും ഞാന്‍ ആഴത്തില്‍ ബഹുമാനിക്കുന്നു. ഇന്ത്യയുടെ യുവതലമുറയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക എന്നത് നമ്മുടെ രാഷ്ട്രീയ, സാമൂഹിക ജീവിതത്തിലെ ധാര്‍മ്മിക പ്രതിബദ്ധതയാണ്. രാജ്യത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴില്‍ സേവനം അനുഷ്ഠിക്കാന്‍ അവസരം നല്കിയ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് ഞാന്‍ നന്ദി പ്രകടിപ്പിക്കുന്നു.
എന്നിരുന്നാലും, 2026 മെയ് 3-ന് നടന്ന നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ വെളിച്ചത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടൻ തന്നെ നടപടിയെടുത്തുകൊണ്ട്, ഇന്ത്യ ഗവൺമെന്റ് അന്വേഷണം സിബിഐക്ക് കൈമാറുകയും പരീക്ഷ റദ്ദാക്കുകയും പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ, അടുത്ത വര്‍ഷം മുതല്‍ ഈ പരീക്ഷ സിബിടി (കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ) രീതിയില്‍ നടത്താന്‍ തീരുമാനമെടുത്തു. ഈ കാലയളവിലുടനീളം ഇരുപത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ സുഗമമായി നടപ്പാക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാന മുന്‍ഗണന. ഇന്ത്യാ ഗവൺമെന്റ്, സംസ്ഥാന സര്‍ക്കാരുകള്‍, അതുപോലെതന്നെ ജില്ലാ ഭരണകൂടങ്ങള്‍ എന്നിവര്‍ ചേര്‍ന്നുള്ള ഒരു സമഗ്ര ഭരണകൂട സമീപനത്തിലൂടെയാണ് ഇത് സാധ്യമാക്കിയത്. വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും സഹകരണത്തോടെ 2026 ജൂണ്‍ 21-ന് പരീക്ഷ വിജയകരമായി പൂര്‍ത്തിയായി.
ആദ്യ ദിവസം മുതല്‍, ഞാന്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയും സാഹചര്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയും ചെയ്തില്ല. 'പരീക്ഷ മാഫിയ' കാരണം ഏതെങ്കിലും മിടുക്കരായ വിദ്യാര്‍ത്ഥികളുടെ കഴിവ് നശിച്ചുപോകാനോ ഒരു വിദ്യാര്‍ത്ഥിക്കും നീതികേട് സംഭവിക്കാനോ ഞാന്‍ അനുവദിച്ചില്ല. ജൂലൈ 16-ന് പ്രഖ്യാപിച്ച NEET-UG ഫലങ്ങള്‍ തൃപ്തികരമായിരുന്നു, പിന്നോക്കാവസ്ഥയിലുള്ള പശ്ചാത്തലത്തില്‍ നിന്നുള്ള നിരവധി മിടുക്കരായ വിദ്യാര്‍ത്ഥികള്‍ വിജയം കൈവരിച്ചു. എന്നിരുന്നാലും, ഈ സമയത്ത് പോലും, ഉത്തരവാദിത്തപ്പെട്ട പദവികള്‍ വഹിക്കുന്ന വ്യക്തികള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാനും വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു- ഇത് എനിക്ക് വലിയ മനോവിഷമം ഉണ്ടാക്കി.
എന്റെ രാജ്യത്തിന്റെ ജനാധിപത്യ ശക്തിയില്‍ ഞാന്‍ എപ്പോഴും അചഞ്ചലമായ വിശ്വാസം പുലര്‍ത്തിയിട്ടുണ്ട്. ഒപ്പം യുവാക്കളുടെ അഭിലാഷങ്ങളെയും സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ഞാന്‍ ആഴത്തില്‍ ബഹുമാനിക്കുകയും ചെയ്യുന്നു. അവര്‍ വെറും ഇന്ത്യയുടെ ഭവിഷ്യത്തല്ല; പുതിയതും വികസിതവുമായ ഒരു ഇന്ത്യയുടെ ദീപശിഖയേന്തുന്നവരും സ്രഷ്ടാക്കളും ശില്പികളുമാണ്. കഴിഞ്ഞ പത്തു ദിവസങ്ങളിലെ സംഭവങ്ങളില്‍ എനിക്ക് മനഃപ്രയാസമുണ്ട്. ഇത് എനിക്ക് വ്യക്തിപരമായ ഒരു അഭിമാന പ്രശ്നമല്ല. ഇന്ത്യയുടെ യുവശക്തിയാണ് ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ ശക്തി. രാജ്യത്തെ യുവാക്കള്‍ ആശയക്കുഴപ്പത്തിന്റെ വലയില്‍ കുടുങ്ങാതിരിക്കുക എന്നതാണ് എന്റെ ദൃഢനിശ്ചയം. ജന്തർമന്തറിലെയും രാജ്യത്തുടനീളമുള്ളതുമായ സാഹചര്യം പരിഗണിച്ച്—ദേശവിരുദ്ധ ശക്തികൾ ഇതിനെ ചൂഷണം ചെയ്യുന്നത് തടയുക, ദേശീയ ഐക്യം സംരക്ഷിക്കുക, ഒരു ഇന്ത്യൻ വിദ്യാർത്ഥിയുടെ പോലും ഭാവി നിയമപരമായ സങ്കീർണ്ണതകളിൽ കുടുങ്ങാതിരിക്കുക, നമ്മുടെ കുട്ടികൾക്ക് അവരുടെ പഠനത്തിൽ സമയം ചെലവഴിക്കാനും കരിയർ കെട്ടിപ്പടക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവസരം നൽകുക എന്നീ ലക്ഷ്യങ്ങളോടെ—ഞാൻ എന്റെ രാജി ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് സമർപ്പിച്ചിരിക്കുന്നു.
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കും വിശ്വാസത്തിനും നിരന്തരമായ പിന്തുണയ്ക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി പ്രകടിപ്പിക്കുന്നു. മന്ത്രിസഭയിലെ എന്റെ എല്ലാ സഹപ്രവർത്തകർക്കും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഒപ്പം ഞാൻ പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ച എല്ലാ വ്യക്തികൾക്കും ഞാൻ നന്ദി അറിയിക്കുന്നു. രാജ്യസേവനമാണ് എന്റെ ജീവിതത്തിലെ ഏറ്റവും ഉയർന്ന മുൻഗണന; ഈ കാര്യത്തിനായി ഞാൻ എന്നെന്നേക്കുമായി സമർപ്പിതനായിരിക്കും.
ജഗന്നാഥ പ്രഭുവിന്റെ അനുഗ്രഹത്തോടെ, ഭാവിയിലും ഭാരതമാതാവിന്റെയും ഒഡീഷയിലെ ജനങ്ങളുടെയും രാജ്യത്തെ യുവാക്കളുടെയും അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനായി സാധ്യമായ എല്ലാ രീതിയിലും ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നത് തുടരും.”

Comments