ന്യൂഡൽഹി: ബീഹാറിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയുടെ സഹായം തേടി മുൻ ബീഹാർ മന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ്. സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ബീഹാറിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ ദിപ്കെ ഉടൻ സംസ്ഥാനം സന്ദർശിക്കണമെന്നാണ് തേജ് പ്രതാപ് യാദവ് ആവശ്യപ്പെട്ടിരിക്കുന്നത്.
നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് ഡൽഹിയിലെ പ്രതിഷേധം സിജെപി പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ അഭ്യർത്ഥന.ആർജെഡിയിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന് തേജ് പ്രതാപ് യാദവ് 'ജൻശക്തി ജനതാദൾ' രൂപീകരിച്ചിരുന്നു. ഇടത് വിദ്യാർത്ഥി സംഘടനകളുടെ ബീഹാർ ബന്ദിനെ പിന്തുണയ്ക്കുന്നതിനിടെ പോലീസ് കസ്റ്റഡിയിലായശേഷമായിരുന്നു ഈ പ്രസ്താവന.
ബീഹാറിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാണിച്ച്, സമ്രാട്ട് ചൗധരി സർക്കാരിനെ വേരോടെ പിഴുതെറിയാൻ ശക്തമായ പ്രക്ഷോഭം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സിജെപിയെയും ബിജെപിയുടെ ബീഹാർ ഘടകത്തെയും ടാഗ് ചെയ്തുകൊണ്ട്, ഈ പോരാട്ടത്തിന് തന്റെ ജൻശക്തി ജനതാ ദളിന്റെ പൂർണ്ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
അതേസമയം, ഡൽഹി ജന്തർമന്തറിലെ പ്രതിഷേധത്തിനിടയിൽ ബീഹാർ സന്ദർശിക്കാൻ ഒരു അനുയായി അഭിജീത് ദിപ്കെയോട് ആവശ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിദ്യാഭ്യാസമന്ത്രി സമ്രാട്ട് ചൗധരി വിദ്യാഭ്യാസ സമ്പ്രദായം തകർക്കുന്നുവെന്ന് പറഞ്ഞ യുവതിയോട്, നിലവിലെ പ്രതിഷേധങ്ങൾ അവസാനിച്ചയുടൻ കോക്രോച്ച് ജനതാ പാർട്ടിയുടെ അടുത്ത പരിപാടി പട്നയിൽ നടത്തുമെന്ന് ദീപ്കെ മറുപടി നൽകി.

Comments