കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്ത ചിത്രമാണ് ' ഒരു ദുരൂഹ സാഹചര്യത്തില്‍'. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു കുഞ്ചാക്കോ ബോബന്. ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് തുറന്നു സമ്മതിച്ചിരിക്കുകയാണ് താരം.
തന്റെ പുതിയ ചിത്രമായ 'ഉന്മാദ'ത്തിന്റെ പ്രൊമോഷന്റെ ഭാഗമായി 'റിപ്പോര്‍ട്ടര്‍ ഫിലിംസിന്' നല്കിയ അഭിമുഖത്തിലാണ് നടന്റെ ഈ തുറന്നുപറച്ചില്‍. ഒരു ദുരൂഹ സാഹചര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്ന് പറഞ്ഞപ്പോള്‍ കുഞ്ചാക്കോ ബോബന് അത് തിരുത്തുന്ന വീഡിയോയാണ് വൈറലായത്. ആ സിനിമ പരാജയമാണെന്ന് താരം സമ്മതിക്കുകയായിരുന്നു.
"ആ പടം പരാജയമായെന്ന് ധൈര്യമായി പറഞ്ഞോളൂ. അതില്‍ ഒരു മടിയും കാണിക്കണ്ട. ആ സിനിമയുടെ പ്രൊഡ്യൂസര്‍ ഞാനാണ്. അത് ഹിറ്റാണോ, ഫ്ലോപ്പാണോ, എത്ര കളക്ഷന്‍ കിട്ടി എന്നൊക്കെ എനിക്ക് കറക്ടായി അറിയാം. ഫ്ലോപ്പായെന്ന് പറഞ്ഞാല്‍ ഞാന്‍ ദേഷ്യപ്പെടുകയൊന്നുമില്ല".- കുഞ്ചാക്കോ ബോബന് പറഞ്ഞു.
ചിത്രത്തിന് ഒടിടിയിൽ ലഭിച്ച സ്വീകാര്യതയെക്കുറിച്ചും കുഞ്ചാക്കോ ബോബന് സംസാരിച്ചു. തിയറ്ററില്‍ നിന്ന് കണ്ടവര്‍ തന്നെക്കുറിച്ച് നല്ലതായിരുന്നു പറഞ്ഞതെന്ന് അദ്ദേഹം പറയുന്നു. തിയറ്ററില്‍ നിന്ന് സിനിമ കണ്ടവര്‍ സേതുവില്‍ മാര്‍ക്കോസില്‍ നിന്ന് മാറുന്ന സീനിനെക്കുറിച്ച് നല്ലതായിരുന്നു പറഞ്ഞത്.
ഒടിടിയിലെത്തിയപ്പോള്‍ അതിന് കൂടുതല്‍ റീച്ച് കിട്ടി. എല്ലാവരും ആ പെര്‍ഫോമന്‍സിനെക്കുറിച്ച് എടുത്തു പറഞ്ഞതുകൊണ്ട് എനിക്ക് പ്രത്യേകം പിആര്‍ വര്‍ക്ക് ചെയ്യേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം.- കുഞ്ചാക്കോ ബോബന് പറഞ്ഞു.

Comments