മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയില്‍ ഉണ്ടായ ബസ് അപകടത്തില്‍ എം.വി.ഡി. ഉദ്യോഗസ്ഥര്‍ ഇന്ന് പരിശോധന നടത്തും. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ ആര്‍ടിഒ യിലെ വിദഗ്ദ്ധര്‍ പരിശോധന നടത്തും. ദേശീയപാതയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞായിരുന്നു അപകടം. സംഭവത്തില്‍ ഒരാള്‍ മരണമടയുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അമിത വേഗവും മഴയില്‍ റോഡ് നനഞ്ഞ് കിടന്നതും അപകടത്തിന്റെ വ്യാപ്തി കൂട്ടി. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ടയര്‍ ഊരിത്തെറിക്കുകയും വാഹനം രണ്ടായി പിളരുകയും ചെയ്തു. ബസിന്റെ മധ്യഭാഗം ഒടിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു. സ്ഥലം സ്ഥിരം അപകടമേഖലയാണെന്നും പത്തോ പന്ത്രണ്ടോ അപകടമായെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. രണ്ടുമാസത്തിനിടയില്‍ പത്തോപന്ത്രണ്ടോ അപകടമായെന്നാണ് പ്രദേശ വാസികളും പറയുന്നത്. വാഹനങ്ങളുടെ അമിതവേഗതയും റോഡിന്റെ അപാകതയുമാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
അപകടം നടക്കുന്ന സമയത്ത് അപകടത്തിപെട്ട ഒരു വാഗണര്‍ കാര്‍ ഇവിടെയുണ്ടായിരുന്നു. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചതാണ് അപകടത്തിന് കാരണമെന്ന് പോലീസിന്റെ നിഗമനം. കഴിഞ്ഞയാഴ്ചയുണ്ടായ അപകടത്തെത്തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലേക്കാണ് ബസ് മറിഞ്ഞത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടം നടന്നയുടന്‍ ഡീസല്‍ ടാങ്ക് പൊട്ടി ഇന്ധനം പുറത്തേക്കൊഴുകിയിരുന്നു. അപകടസമയത്ത് സമീപത്തുണ്ടായിരുന്ന രണ്ട് ബൈക്ക് യാത്രികര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കോഴിക്കോട്ട് നിന്ന് തൃശൂരിലേക്കു പോവുകയായിരുന്ന ഡിഫെന്‍ഡര്‍ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് ഇന്നലെ രാവിലെ 11ന് അപകടത്തില്‍ പ്പെട്ടത്. കോഴിക്കോട് പെരുവയല്‍ ചെറുകുളത്തൂര്‍ പാറ സ്വദേശി മാവന്നൂര്‍ പടിക്കല്‍ വൈഷ്ണവാ(31)ണ് മരിച്ചത്. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ ബസിലുണ്ടായിരുന്ന 26 പേര്‍ക്കും പരുക്കേറ്റു. ഡ്രൈവറടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തില്‍ ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണ വൈഷ്ണവ് അപകടസ്ഥലത്തു തന്നെ മരിച്ചു. ടൈല്‍സ് ജോലി ചെയ്യുന്ന വൈഷ്ണവ് സഹോദരന് വൈശാഖിനൊപ്പം പരീക്ഷയ്ക്ക് പോവുകയായിരുന്നു.
ബസിന്റെ പിന്‍ഭാഗം പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്. ബസിനുള്ളില്‍ കുടുങ്ങിയയാളെ കമ്പി മുറിച്ചും പുറത്തെടുത്തു. പരുക്കേറ്റവരെ കുറ്റിപ്പുറം, കോട്ടയ്ക്കല്‍, എടപ്പാള്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വൈഷ്ണവിന്റെ സഹോദരന് വൈശാഖും ചികിത്സയിലാണ്. ഡ്രൈവര്‍ക്കെതിരേ കുറ്റിപ്പുറം പോലീസ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തു. തിരൂര്‍, പൊന്നാനി ഫയര്‍ഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Comments