നാരങ്ങാനം: കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കി നാലു പതിറ്റാണ്ടിലേറെയായി അക്ഷീണം പരിശ്രമിക്കുന്ന നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കണ്ണാറയില്‍ വീട്ടില്‍ കെ.ടി സോമരാജന് കര്‍ഷകര്‍ക്ക് മാതൃകയാകുന്നു. പ്രദേശത്തെ മാതൃകാ കര്‍ഷകനായി മാറിയിരിക്കുകയാണ് അദ്ദേഹം. കൃഷിയോടുള്ള അര്‍പ്പണബോധവും കഠിനാധ്വാനവും കൊണ്ട് തരിശായി കിടന്നിരുന്ന ഭൂമികളെ സമൃദ്ധമായ കൃഷിയിടങ്ങളാക്കി മാറ്റിയാണ് സോമരാജന് ശ്രദ്ധേയനായത്.
നിലവില്‍ ഏകദേശം നാല് ഏക്കര്‍ സ്ഥലത്താണ് അദ്ദേഹം വൈവിധ്യമാര്‍ന്ന കൃഷി നടത്തുന്നത്. വഴുതന, പയര്‍, പാവല്‍, കോവല്‍, പടവലം, പച്ചമുളക്, വെള്ളരി, മത്തന്‍, കുമ്പളം, ചീര തുടങ്ങിയ പച്ചക്കറി വിളകള്‍ക്കൊപ്പം ചേന, ചേമ്പ്, കാച്ചില് എന്നീ കിഴങ്ങുവര്‍ഗങ്ങളും ഇഞ്ചി, മഞ്ഞള്‍, ജാതി തുടങ്ങിയ സുഗന്ധവിളകളും തെങ്ങ്, കമുക്, മാങ്കോസ്റ്റീന്‍, വാഴ തുടങ്ങിയ ദീര്‍ഘകാല വിളകളും കൃഷിചെയ്ത് മികച്ച വിളവ് നേടുന്നു.
ഏകദേശം 70 സെന്റ് വരുന്ന സ്വന്തം കൃഷിയിടത്തില്‍ സംയോജിത കൃഷിരീതിയാണ് സോമരാജന് വിജയകരമായി നടപ്പാക്കുന്നത്.
രണ്ട് സ്വാഭാവിക മത്സ്യക്കുളങ്ങള്‍, ഒരു പടുതാക്കുളം, മത്സ്യകൃഷി, താറാവ് വളര്‍ത്തല്‍, പോത്ത് വളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍ എന്നിവ വിളകൃഷിയുമായി സമന്വയിപ്പിച്ച് വിഭവങ്ങളുടെ പരമാവധി പ്രയോജനം ഉറപ്പാക്കുന്ന മാതൃകയാണ് അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നത്.
ഇതിലൂടെ വര്‍ഷം മുഴുവന്‍ സ്ഥിരവരുമാനവും പ്രകൃതി സൗഹൃദ കാര്‍ഷിക സംവിധാനവും കൈവരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
കാട്ടുപന്നി ശല്യം ഉള്‍പ്പെടെയുള്ള കടുത്ത വെല്ലുവിളികള്‍ക്കിടയിലും കൃഷി ഉപേക്ഷിക്കാതെ കൃഷിവിസ്തൃതി വര്‍ധിപ്പിച്ച് ഉത്പാദനം നിലനിര്‍ത്തിയതും അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെയും അധ്വാനത്തിന്റെയും തെളിവാണ്. സഹകര്‍ഷകര്‍ക്ക് കൃഷിയിലെ പുതിയ സാങ്കേതികവിദ്യകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിനും ഗുണമേന്മയുള്ള വിത്തുകളും തൈകളും ലഭ്യമാക്കുന്നതിനും അദ്ദേഹം എന്നും മുന്നിലുണ്ട്.
നാരങ്ങാനത്ത് പ്രവര്‍ത്തിക്കുന്ന വി.എഫ്.പി.സി.കെയുടെ സ്വാശ്രയ കര്‍ഷക വിപണിയിലേക്ക് ഏറ്റവും കൂടുതല്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സ്ഥിരമായി എത്തിക്കുന്ന കര്‍ഷകരില്‍ ഒരാളായ സോമരാജന്, ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയും വിപണനത്തിലെ കൃത്യതയും കൊണ്ട് പ്രത്യേകം ശ്രദ്ധ നേടിയിട്ടുണ്ട്. കാര്‍ഷിക മേഖലയോടുള്ള ആത്മാര്‍ഥതയും വൈവിധ്യമാര്‍ന്ന കൃഷിരീതികളിലെ മികവും കൊണ്ട് നാരങ്ങാനത്തെ യുവകര്‍ഷകര്‍ക്കും സഹകര്‍ഷകര്‍ക്കും പ്രചോദനമായി മാറുകയാണ് ഈ മാതൃകാ കര്ഷകന്.

Comments