ന്യൂഡല്‍ഹി: പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ സിസ്റ്റം തന്നെ കൊന്നൊടുക്കാന്‍ ശ്രമിക്കുന്നെന്നും ഡല്‍ഹിയില്‍ പെല്ലറ്റ് തോക്കുകളും ബീഹാറില്‍ എ.കെ. 47 തോക്കും ഉപയോഗിക്കുന്നെന്ന് വിമര്‍ശിച്ച് രാഹുല്‍ഗാന്ധി. രണ്ടു കാര്യത്തിലും പ്രധാനമന്ത്രി മാപ്പു പറയണമെന്നും പ്രതികളെ കണ്ടെത്താനുള്ള നീക്കം നടത്തണമെന്നും പറഞ്ഞു.
എക്‌സിലായിരുന്നു രാഹുലിന്റെ വിമര്‍ശനം. 'വിദ്യാര്‍ത്ഥികള്‍ക്കെതിരെ തികഞ്ഞ കൊലപാതകം' എന്നായിരുന്നു വിശേഷിപ്പിച്ചത്. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യില്ലെന്ന സര്‍ക്കാര്‍ വാഗ്ദാനം ലംഘിച്ചുവെന്നും ആരോപിച്ചു.
'മിസ്റ്റര്‍ മോദി, വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയോ അവരെ മോചിപ്പിക്കുകയോ ചെയ്യുമെന്ന നിങ്ങളുടെ വാഗ്ദാനം എവിടെപ്പോയി? അവരുടെ മേല്‍ മാരകമായ ആക്രമണങ്ങളും ക്രൂരതയുമാണ് അഴിച്ചുവിടുന്നത്.' കുറിപ്പില്‍ പറയുന്നു. വിവിധ സംസ്ഥാനങ്ങളിലെ സമീപകാല പ്രതിഷേധങ്ങളിലെ താരതമ്യവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഡല്‍ഹി എന്നിവിടങ്ങളിലും സമാന രീതിയാണ് കണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിനെ 'വഞ്ചകര്‍' എന്ന് വിശേഷിപ്പിച്ച രാഹുല്‍ വിദ്യാഭ്യാസരംഗത്ത് പരിഷ്‌ക്കാരം കൊണ്ടുവരാന്‍ കഴിവില്ലാത്ത സര്‍ക്കാര്‍ അക്കാര്യത്തില്‍ മുറവിളി കൂട്ടുന്ന വിദ്യാര്‍ത്ഥികളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിക്കുയാണെന്നും ആരോപിച്ചു. ആക്രമണം നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കുന്നതിന് പകരം പ്രതിഷേധക്കാര്‍ക്കെതിരേയാണ് കേസ് എടുക്കുന്നതെന്നും വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ആഹ്വാനം ചെയ്ത ബീഹാര്‍ ബന്ദ് നിരവധി ജില്ലകളില്‍ അക്രമാസക്തമായതിനെ തുടര്‍ന്ന്, ശനിയാഴ്ച ബീഹാറിലെ സിവാനില്‍ പൊലീസ് പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. പ്രതിഷേധക്കാര്‍ കല്ലേറിലും അക്രമങ്ങളിലും ഏര്‍പ്പെട്ടതിനെത്തുടര്‍ന്ന് ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആദ്യം കണ്ണീര്‍ വാതകവും ലഘുബലപ്രയോഗവും നടത്തി. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു.
ഏകദേശം 10 റൗണ്ടോളം വെടിയുതിര്‍ത്തതായും കുറഞ്ഞത് മൂന്ന് പ്രക്ഷോഭകര്‍ക്ക് വെടിയേറ്റ് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹിയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഈ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.

Comments