ഗായിക കെ.എസ്. ചിത്രയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഗായിക സിത്താര കൃഷ്ണകുമാർ. നിങ്ങളുടെ സ്നേഹവും ദയയും സംഗീതവും കൊണ്ട് ഞങ്ങളുടെ ജീവിതത്തെ അനുഗ്രഹിച്ചതിന് നന്ദി എന്നായിരുന്നു ചിത്രയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സിത്താര കുറിച്ചത്.
സിത്താരയുടെ വാക്കുകൾ:
"ചേച്ചി.. നിങ്ങളുടെ സ്നേഹവും ദയയും സംഗീതവും കൊണ്ട് ഞങ്ങളുടെ ജീവിതത്തെ അനുഗ്രഹിച്ചതിന് നന്ദി. ഈ ദിവസം സമാധാനവും സന്തോഷവും നല്ല ആരോഗ്യവും ആശംസിക്കുന്നു... ദീര്‍ഘകാലം ജീവിക്കൂ രാജ്ഞി. ജന്മദിനാശംസകള് ചേച്ചി, ഉമ്മ..."

മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയുടെ ജന്മദിനമാണിന്ന്. കരമന കൃഷ്ണൻ നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27ന് തിരുവനന്തപുരത്തെ കരമനയിലാണു കെ.എസ്. ചിത്ര ജനിച്ചത്. അച്ഛനായിരുന്നു ആദ്യ ഗുരു. ഓമനക്കുട്ടി ടീച്ചറുടെ കീഴിൽ കർണാടിക് സംഗീതം പഠിച്ച ചിത്രയെ സിനിമാ സംഗീതത്തിലേക്കു കൈപിടിച്ച് നടത്തിയത് എം.ജി. രാധാകൃഷ്ണനാണ്.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങി വിവിധ ഭാഷകളിലായി നിരവധി ഹിറ്റ് ഗാനങ്ങൾ കെ.എസ്. ചിത്ര ആലപിച്ചിട്ടുണ്ട്. 6 തവണ ദേശീയ അവാർഡുകൾ നേടിയ ചിത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയ അവാർഡുകൾ വാങ്ങിയ ഗായിക എന്ന നിലയിലും മുൻപിലാണ്.

Comments