ചെന്നൈ: കാവേരി ജലവിഷയത്തിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ചർച്ച നടത്താനുള്ള തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. വിജയ് ഈ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. നേരിട്ടുള്ള ചർച്ചകൾക്കുപകരം നിയമപോരാട്ടമാണ് തമിഴ്നാട് ഇതുവരെ പിന്തുടർന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ സർവകക്ഷിയോഗം വിളിക്കണമെന്ന് എഐഎഡിഎംകെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി തലത്തിലുള്ള കൂടിക്കാഴ്ച തമിഴ്നാടിന്റെ താൽപര്യങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് പ്രതിപക്ഷ നേതാവ് ഇ.പി.എസ്. അഭിപ്രായപ്പെട്ടത്. ഓഗസ്റ്റ് മൂന്നിനാണ് വിജയ്–ഡി.കെ. കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
സുപ്രീം കോടതി നിർദേശിച്ച അനുപാതത്തിൽ കാവേരി ജലം തമിഴ്നാടിന് ലഭിക്കുന്നില്ലെന്ന പരാതിക്കൊപ്പം, നദിക്ക് കുറുകെ അണക്കെട്ട് നിർമിക്കാനുള്ള കർണാടകത്തിന്റെ നീക്കവും വിവാദമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കർണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് വിജയ് താൽപര്യം പ്രകടിപ്പിച്ചത്.
അതേസമയം, കന്നഡ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് തമിഴ്നാട് ബസുകൾ ഹൊസൂരിൽ സർവീസ് അവസാനിപ്പിക്കുന്ന സാഹചര്യം തുടരുകയാണ്. മുൻപ് കർണാടക ചർച്ചയ്ക്ക് തയ്യാറായിരുന്നെങ്കിലും ഉറപ്പുകൾ പാലിക്കപ്പെട്ടിരുന്നില്ലെന്ന പശ്ചാത്തലത്തിൽ വിജയ്യുടെ തീരുമാനം വിമർശനം നേരിടുകയാണ്. കൂടിക്കാഴ്ചയിൽ പ്രതികൂലമായ സാഹചര്യമുണ്ടായാൽ അത് വിജയ്യുടെ രാഷ്ട്രീയ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്ക ടി.വി.കെ. വൃത്തങ്ങളിലും ഉയരുന്നുണ്ട്.

Comments