ന്യൂഡൽഹി: അയോധ്യയിലെ സംഭാവനക്കൊള്ളക്കേസിന്റെ അന്വേഷണത്തിൽ കർശന നിർദേശങ്ങളുമായി സുപ്രീംകോടതി. പ്രത്യേക അന്വേഷണസംഘത്തിൽ (എസ്ഐടി) ഫോറൻസിക് ഓഡിറ്ററെ ഉൾപ്പെടുത്താനും അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കാനും കോടതി നിർദേശിച്ചു. കേസിന്റെ അന്വേഷണം തുടർന്നും സുപ്രീംകോടതി നിരീക്ഷിക്കുമെന്നും വ്യക്തമാക്കി.
രാമക്ഷേത്രത്തിലെ കാണിക്ക എണ്ണൽ കേന്ദ്രത്തിൽ നിന്ന് പണം കടത്തിയ കേസിൽ ഇതുവരെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭക്തർ നൽകുന്ന പണവും നിർമാണത്തിനായുള്ള മറ്റ് സംഭാവനകളും സംബന്ധിച്ച രേഖകൾ കൃത്യമായി സൂക്ഷിക്കണമെന്നും രാമക്ഷേത്ര ട്രസ്റ്റിന് സുപ്രീംകോടതി നിർദേശം നൽകി.

Comments