ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നൽകിയ ആശ്രിത നിയമനം റദ്ദാക്കി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. ജൂലൈ 10-ന് കരൂർ സന്ദർശിച്ച മുഖ്യമന്ത്രി വിജയ് ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളായ 31 പേർക്കാണ് സർക്കാർ ജോലി പ്രഖ്യാപിച്ചിരുന്നത്.
ആശ്രിത നിയമനത്തിനെതിരെ രാഷ്ട്രീയ പാർട്ടികളും സ്വകാര്യ വ്യക്തികളും നൽകിയ പൊതുതാൽപര്യ ഹർജികളിലാണ് കോടതി വിധി. സർക്കാരിന്റെ വിശദീകരണം കേട്ട ശേഷമാണ് നടപടി.
സർക്കാർ ജോലി എല്ലാവർക്കും ലഭിക്കേണ്ട അവകാശമല്ലെന്നും അത് യോഗ്യതയുടെ അടിസ്ഥാനത്തിൽ നേടേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. സർക്കാർ ജോലിക്കായി നിരവധി പേർ കാത്തിരിക്കുമ്പോൾ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ഇത്തരത്തിൽ നിയമനം നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി.
മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ജൂലൈ രണ്ടാംവാരത്തിലാണ് വിജയ് കരൂർ സന്ദർശിച്ചത്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സർക്കാർ ആശ്രിത നിയമനം പ്രഖ്യാപിച്ചത്.

Comments