ചുരുക്കം സിനിമകളിലൂടെ തന്റെ സ്ഥാനം വെള്ളിത്തിരയിലുറപ്പിച്ച താരമാണ് അഹാന കൃഷ്ണ. ഇന്‍ഫ്ലുവന്‍സര്‍ കൂടിയായ അഹാന സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രേക്ഷകരുമായി ഏറെ ബന്ധപ്പെട്ടു നില്‍ക്കുന്നത്. തന്റെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ സംഭവങ്ങളും താരം അതിലൂടെ പങ്കിടാറുണ്ട്. കഴിഞ്ഞ കുറച്ചു ആഴ്ചകളായി വിവാദത്തില്‍ പെട്ടിരിക്കുകയാണ് അഹാനയ്ക്കും കുടുംബവും. താരത്തിനും കുടുംബത്തിനുമെതിരെ അമ്മൂമ്മയും കസിനുമാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. സിന്ധുവിന്റെ കുടുംബം അമ്മയായ വസന്തയെ ഒറ്റപ്പെടുത്തുകയും അവഗണിക്കുകയും ചെയ്തുവെന്ന ഗുരുതരമായ സഹോദരീപുത്രിയും യൂട്യൂബറുമായ തൻവി രംഗത്തെത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം.
അതിനു പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളിലും കുടുംബ വഴക്കുകളിലും പ്രതികരണവുമായി അഹാനയും എത്തി. നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടിയിരുന്ന സ്വകാര്യ കുടുംബവിഷയങ്ങൾ പൊതുമധ്യത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതിൽ കടുത്ത മാനസിക വിഷമമുണ്ടെന്നതടക്കം വിശദമായ ഒരു കുറിപ്പാണ് അഹാന സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്.
ഇപ്പോഴിതാ മകള്‍ അഹാന കൃഷ്ണയുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങളില്‍ ആദ്യമായി പ്രതികരിക്കുകയാണ് അച്ഛനും നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കൃഷ്ണകുമാർ. താന്‍ ചെറുപ്പത്തില്‍ വളരെയധികം പ്രതികരിക്കുന്ന ആളായിരുന്നെന്നും തന്റെ സ്വഭാവമാണ് അഹാനയ്ക്ക് കിട്ടിയിരിക്കുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു. തനിക്ക് അൻപത്തിയെട്ടും അഹാനക്ക് മുപ്പതുമാണ് പ്രായമെന്നും തന്റെ മോള് ഇത്രയല്ലേ ചെയ്തുള്ളൂവെന്നും കൃഷ്ണകുമാര്‍ പറയുന്നു.
‘‘ഞാൻ ചെറുപ്പത്തില്‍ വളരെയധികം പ്രതികരിക്കുന്ന ആളായിരുന്നു. നിരവധി പ്രശ്നങ്ങളില്‍ ചെന്നു പെട്ടിട്ടുണ്ട്. സീരിയല്‍ മേഖലയില്‍ എന്നെ വിളിച്ചിരുന്നത് പ്രശ്നകുമാർ എന്നാണ്. പ്രശ്നങ്ങള്‍ വരുമ്പോള്‍ ഞാൻ മക്കളോട് പറയും, ആരും പ്രതികരിക്കല്ലേ ആ പ്രശ്നം നല്ലതാണെന്ന്. എൻ്റെ രണ്ടാമത്തെ മകള്‍ക്ക് അടുത്തിടെ ഒരു പ്രശ്നം ഉണ്ടായി. ഏണിവെച്ച് പിടിച്ചതാണത്. ഞങ്ങള്‍ ഒരേ പോക്കാണ്. എന്തായാലും ആ പ്രശ്നം നല്ല രീതിയില്‍ കൈകാര്യം ചെയ്തു. മോള്‍ക്ക് ഒരു കുഞ്ഞ് ജനിച്ചപ്പോള്‍ നല്ല കാലം തുടങ്ങുന്നു, പുതിയ സ്ഥാപനം തുടങ്ങുന്നു, നല്ല രീതിയില്‍ പൊയ്ക്കോണ്ടിരിക്കുന്നു. ഞാൻ ഒരു പാൻ ഇന്ത്യ പ്രസ്ഥാനത്തിന്റെ ചെയർമാനായിട്ട് വരുന്നു. നടന്ന സംഭവങ്ങള്‍ ഓറയെ ക്ലെൻസ് ചെയ്യുന്നതാണെന്ന് ഒരുവളേ നമ്മള് വിശ്വസിച്ച് പോകും.
ഇപ്പോള്‍ വീട്ടില്‍ വേറൊരു വിഷയം നടക്കുന്നുണ്ട്. കുടുംബം മുഴുവൻ എയറിലാണ്. പ്രതികരിക്കല്ലേ എന്ന് ഞാൻ പറയുന്നതിന് മുൻപേ തന്നെ അവള് പ്രതികരിച്ചു പോയി. അപ്പോഴും ഞാൻ പറഞ്ഞു, തെറ്റില്ല എന്ന്. എന്റെ മൂത്ത മകള്‍ പ്രതികരിച്ചപ്പോള്‍ എന്നോട് പലരും പറഞ്ഞു അത് ചെയ്യണ്ടായിരുന്നു എന്ന്. ഞാൻ പറഞ്ഞു അത് നിങ്ങളുടെ ആംഗിളിലാണ്. ഇന്നെനിക്ക് അമ്പത്തിയെട്ടും അവള്‍ക്ക് മുപ്പതുമാണ് പ്രായം. ആദ്യത്തെ പെണ്‍കുട്ടി ജനിക്കുമ്പോള്‍ പറയും അച്ഛന്റെ ഫീമെയില്‍ വേർഷനാണെന്ന്. അങ്ങനെയാണെങ്കില്‍ എന്റെ മുപ്പതാമത്തെ വയസില്‍ ഞാൻ ചിലപ്പോള്‍ വീട്ടില്‍ കയറി ചവിട്ടി ചുരുട്ടി കൂട്ടിയേനേ. എന്റെ മോള് ഇത്രയല്ലേ ചെയ്തുള്ളൂ. എന്റെ ഭാര്യയ്ക്കും സമാധാനമായിട്ട് പറയാം, ആ നിങ്ങടെ മോള് തന്നെയാണെന്ന്. കാരണം ഞാൻ ഭയങ്കര പ്രതികരണത്തിന്റെ ആളായിരുന്നു...’’കൃഷ്ണകുമാര്‍ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് കൃഷ്ണകുമാർ ഇക്കാര്യങ്ങള്‍ സംസാരിച്ചത്.

Comments