സുകുമാരന്റെ മകന് എന്നതിലുപരി അഭിനേതാവ്, സംവിധായകന്, നിര്‍മ്മാതാവ് എന്നിങ്ങനെ താന്‍ തൊട്ട മേഖലയെല്ലാം പൊന്നാക്കി മാറ്റിയ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ആദ്യ സിനിമയായ ‘നന്ദന’ത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം പിന്നീടിങ്ങോട്ട് തന്റെ കരിയറില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചാണ് മലയാളസിനിമയിലെ തന്റെ സ്ഥാനം ഉറപ്പിച്ചത്. ഇന്നിപ്പോള്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെടുന്ന താരമായി പൃഥ്വിരാജ് മാറി. താരത്തിന്റെ സിനിമകളെ വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
അക്കൂട്ടത്തില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ഖലീഫ. സ്വർണ്ണ കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് മാസ്സ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലര്‍ പ്ലസ് എന്റെർറ്റൈനെറാണിത്. ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ്ലൈനില് ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും സമ്പന്നമാണ് ഈ ചിത്രം. സിനിമയുടെ പാക്കപ്പായി എന്ന് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു.
ഇപ്പോഴിതാ സിനിമയുടെ പുത്തന്‍ പോസ്റ്റര്‍ പങ്കിടുകയാണ് പൃഥ്വിരാജ്. ബുർജ് അൽ അറബിന്റെ പശ്ചാത്തലത്തില്‍ ബോഡി ഗാര്‍ഡ്സിന്റെ മുന്നിലായി ഷാര്‍പ്പ്, സ്റ്റൈലിഷ് ഇന്റന്‍സ് ലുക്കില്‍ നടന്നു വരുന്ന പൃഥ്വിരാജിനെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. മുന്നിലായി സെൽഫ്-പാറ്റേൺ ചെയ്ത ടെക്സ്ചറിംഗ് ഉള്ള ഫിറ്റഡ് ലോംഗ്-സ്ലീവ്ഡ് ബട്ടൺ-അപ്പ് ഷർട്ടും വെയ്സ്ബാന്ഡോടു കൂടിയ ഡബിള്‍ ബട്ടന് സൈഡ് ക്ലോഷർ ഹൈ വേസ്റ്റഡ് ബീജ് പാന്റ്സും ധരിച്ച് മാസ് ലുക്കിലാണ് താരം.
ആഫ്രിക്കന്‍ മാപ്പിന്റെ ആകൃതിയിലുള്ള പെൻഡന്റോടു കൂടിയ ഒരു സ്വര്‍ണ്ണ മാലയും ടോർട്ടോയിസ് ഷെൽ സൺഗ്ലാസുകളും ലക്ഷ്വറി ഗോള്‍ഡ് വാച്ചും താരം ധരിച്ചിട്ടുണ്ട്. അഡാര്‍ ലുക്കിലുള്ള താരത്തിന്റെ പോസ്റ്റര്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍. ചിത്രത്തിനൊപ്പം 2026 ഓഗസ്റ്റ് 20 ന് ചിത്രം ആഗോള റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നും താരം കുറിച്ചിട്ടുണ്ട്. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൃഥ്വിയെത്തുന്നത്. ചിത്രത്തിലെ ‘അസലായവളേ’ എന്നു തുടങ്ങുന്ന പ്രണയഗാനം ഇക്കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. യൂട്യൂബില്‍ തരംഗമായി മാറുകയാണ് ഈ ഗാനം.

‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം, ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാമും പൃഥ്വിരാജും ഒരുമിക്കുന്ന ചിത്രം എന്നിങ്ങനെ പ്രത്യേകതകള്‍ അനവധിയുണ്ട് ‘ഖലീഫ’യ്ക്ക്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ ആദ്യ ഭാഗത്തില്‍ പൃഥ്വിരാജിനൊപ്പം മോഹൻലാലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ കൊച്ചു മകനായ കഥാപാത്രമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന മാമ്പറയ്ക്കൽ ആമിർ അലി. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ‘ഖലീഫ’യുടെ രണ്ടാം ഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ നായകനായി എത്തും. ആദ്യ ഭാഗത്തിലെ നായകനായ പൃഥ്വിരാജ് സുകുമാരനും രണ്ടാം ഭാഗത്തിന്റെ താരനിരയിൽ ഉണ്ടാകും.
ആദ്യം പങ്കിട്ട ഗ്ലിമ്പ്സ് വിഡിയോയിൽ മിസിസ് ഗാന്ധിയെ മുട്ടു കുത്തിച്ച മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തെ കുറിച്ച് പരാമർശം ഉണ്ടായിരുന്നുവെങ്കിലും, ആ വേഷം ചെയ്യുന്നത് ആരാണെന്നു പുറത്തു വിട്ടിരുന്നില്ല. കഴിഞ്ഞ വർഷം, പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനമായ ഒക്ടോബർ പതിനാറിന് റിലീസ് ചെയ്ത വീഡിയോയിൽ, ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സംഭാഷങ്ങളിലൂടെയാണ് മാമ്പറയ്ക്കൽ അഹമ്മദ് അലി, മാമ്പറയ്ക്കൽ ആമിർ അലി എന്നീ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് ബോളിവുഡ് താരം നീൽ നിഥിൻ മുകേഷാണ്. താരത്തിന്റെ മോളിവുഡ് അരങ്ങേറ്റം കൂടിയാണിത്. 2026 ഓണം റിലീസായാണ് ഖലീഫയുടെ ആദ്യ ഭാഗം എത്തുന്നത്.

Comments