ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് 'കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) കഴിഞ്ഞ ആഴ്ച ദേശീയ തലസ്ഥാനത്ത് ശക്തമായ പ്രതിഷേധങ്ങൾ നടത്തിയപ്പോൾ, പ്രധാന്റെ വകുപ്പ് മാറ്റാം എന്നതായിരുന്നു കേന്ദ്രം സിജെപിക്ക് മുന്നിൽ വെച്ച ആദ്യ നിർദ്ദേശമെന്ന് റിപ്പോർട്ട്. പ്രധാന്റെ മന്ത്രാലയം മാറ്റാനുള്ള ഈ നിർദ്ദേശം സിജെപിയുമായി ചർച്ച നടത്തിയ കേന്ദ്ര മന്ത്രിമാരായ ജെപി നദ്ദയും ജിതേന്ദ്ര സിംഗുമാണ് സിജെപി സംഘത്തെ അറിയിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പ്രതിഷേധക്കാരുടെ പാർലമെന്റ് മാർച്ച് ആഹ്വാനത്തെ തുടർന്ന് തലസ്ഥാനത്തെ തെരുവുകളിൽ വൻ പോലീസ് നടപടി നടക്കുന്നതിനിടയിലും, ജൂലൈ 20-ന് നദ്ദയുടെ വസതിയിൽ വെച്ചാണ് നദ്ദയും സിംഗും ആദ്യമായി സിജെപി ടീമുമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിസന്ധി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനെ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് മാറ്റി മറ്റൊരു മന്ത്രാലയത്തിലേക്ക് മാറ്റാമെന്ന് നദ്ദയും സിംഗും വാഗ്ദാനം ചെയ്തുവെങ്കിലും സിജെപി ചർച്ചാക്കാരായ സൗരവ് ദാസും അശുതോഷ് റാങ്കയും അത് തള്ളിക്കളഞ്ഞു.
സർക്കാരിൽ നിന്ന് പ്രധാൻ പുറത്തുപോകണമെന്ന കാര്യത്തിൽ സിജെപി ഉറച്ചുനിൽക്കുകയും, അദ്ദേഹത്തിന്റെ രാജിയല്ലാതെ മറ്റൊന്നും പ്രതിഷേധക്കാരെ തൃപ്തിപ്പെടുത്തുകയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. കേന്ദ്ര മന്ത്രിമാരുമായുള്ള മൂന്നാം ഘട്ട ചർച്ചയ്ക്ക് മണിക്കൂറുകൾക്ക് മുമ്പ്, ശനിയാഴ്ച ഉച്ചയോടെയാണ് ധർമ്മേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ചത്. അതിനുശേഷമാണ് സിജെപി തങ്ങളുടെ പ്രതിഷേധം പിൻവലിച്ചത്. പ്രധാന്റെ വകുപ്പ് മാത്രം മാറ്റുന്നത് വിദ്യാർത്ഥികളെയോ പ്രതിപക്ഷത്തെയോ തൃപ്തിപ്പെടുത്തില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായുള്ള പ്രക്ഷോഭങ്ങളെ ദേശവിരുദ്ധ ശക്തികൾ ചൂഷണം ചെയ്യുന്നത് തടയാനാണ് താൻ പടിയിറങ്ങിയതെന്നായിരുന്നു പ്രധാൻ തന്റെ രാജി കുറിപ്പിൽ വ്യക്തമാക്കിയത്."ജന്തർമന്തറിലും രാജ്യത്തുടനീളവും ഉണ്ടായിട്ടുള്ള സാഹചര്യം ദേശവിരുദ്ധ ശക്തികൾ ദുരുപയോഗം ചെയ്യാതിരിക്കാനും, രാജ്യത്തിന്റെ ഐക്യം നിലനിർത്താനും, ഒരു വിദ്യാർത്ഥിയുടെ പോലും ഭാവി നിയമപരമായ സങ്കീർണ്ണതകളിൽ അകപ്പെടാതിരിക്കാനും, നമ്മുടെ കുട്ടികൾ തങ്ങളുടെ സമയം പഠനത്തിനായി വിനിയോഗിച്ച് കരിയർ കെട്ടിപ്പടക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും - ഈ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഞാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് രാജിക്കത്ത് സമർപ്പിച്ചത്," സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത രണ്ട് പേജുള്ള കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

Comments