ന്യൂഡൽഹി: എഥനോൾ ബ്ലെൻഡഡ് പെട്രോൾ (ഇബിപി) പരിപാടിയിലോ ഇ20 പദ്ധതിയിലോ തനിക്ക് യാതൊരു പങ്കുമില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ബോംബെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത സിവിൽ കേസിൽ വ്യക്തമാക്കി. ഈ നയത്തിലൂടെ തനിക്കും കുടുംബത്തിനും സാമ്പത്തിക നേട്ടമുണ്ടായെന്ന് വരുത്തിതീർക്കുന്ന രീതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) നിർമ്മിത ഡീപ്ഫേക്കുകളും വ്യാജ ഓൺലൈൻ ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
തനിക്കെതിരെയുള്ള വ്യാജവും കൃത്രിമവുമായ, അപകീർത്തികരമായ എഐ നിർമ്മിത വീഡിയോകളും ഡിജിറ്റൽ ഉള്ളടക്കങ്ങളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മെറ്റ പ്ലാറ്റ്ഫോമുകൾ, ഗൂഗിൾ എൽഎൽസി, എക്സ് കോർപ്പറേഷൻ എന്നിവർക്കെതിരെ കേസ് ഫയൽ ചെയ്യാൻ ബോംബെ ഹൈക്കോടതി തിങ്കളാഴ്ച ഗഡ്കരിക്ക് അനുമതി നൽകി. എഥനോൾ മിശ്രണ പദ്ധതിയുടെ പിന്നിലെ പ്രധാന ശക്തി നിതിൻ ഗഡ്കരിയാണെന്നും ഇതിലൂടെ അദ്ദേഹവും കുടുംബവും സാമ്പത്തികമായി ലാഭം ഉണ്ടാക്കിയെന്നുമാണ് ഓൺലൈൻ പോസ്റ്റുകളും ഡീപ്ഫേക്കുകളും തെറ്റായി ചിത്രീകരിക്കുന്നത്. എന്നാൽ ഇബിപി പദ്ധതിയും ഇ20 സംരംഭവും ഗഡ്കരിയുടെ നേതൃത്വത്തിലുള്ള റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന് കീഴിലല്ല, മറിച്ച് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിന്റെ അധികാരപരിധിയിൽ വരുന്നതാണെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. എഥനോൾ മിശ്രണം നടപ്പാക്കാനുള്ള തീരുമാനം ഗഡ്കരിയുടെ മന്ത്രാലയമല്ല, മറിച്ച് കേന്ദ്ര മന്ത്രിസഭയാണ് എടുത്തതെന്ന് ഗഡ്കരിയുടെ ഓഫീസ് വ്യക്തമാക്കുന്നു.
ഏതെങ്കിലും തീരുമാനങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ചർച്ചകളും വിശകലനങ്ങളും ന്യായമായ വിമർശനങ്ങളും തടയുകയല്ല ഈ കേസ് ഫയൽ ചെയ്തതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഗഡ്കരിയുടെ ഹർജിയിൽ പറയുന്നു. ഗഡ്കരിയുടെ വ്യക്തിത്വവും അവകാശങ്ങളും അനധികൃതമായി ഉപയോഗിച്ചുകൊണ്ടുള്ള വ്യാജവും കൃത്രിമവും അപകീർത്തികരവുമായ വസ്തുതകളാണ് പ്രചരിക്കുന്നത് എന്നും ഹർജിയിൽ പറയുന്നുണ്ട്. അപകീർത്തികരമായ എഐ നിർമ്മിത ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും അവയുടെ പ്രചാരണം തടയാനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോടും മറ്റ് പ്രതികളോടും ആവശ്യപ്പെടുന്ന സ്ഥിരം വിലക്കാണ് ഗഡ്കരി തേടുന്നത്.

Comments