ന്യൂഡൽഹി:ഫേസ്ബുക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ബ്ലോക് ചെയ്ത സംഭവത്തിൽ സർക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റ. ഒരു സാങ്കേതിക തകരാർ കാരണമാണ് ഉള്ളടക്കം നീക്കം ചെയ്തതെന്ന് മെറ്റ അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ ബ്ലോക് ചെയ്തതുമായി ബന്ധപ്പെട്ട് മെറ്റ പ്രസ്താവന പുറത്തിറക്കി.
"തെറ്റായ രീതിയിലാണ് ഉള്ളടക്കം നീക്കം ചെയ്യപ്പെട്ടത്, തുടർന്ന് അത് ഉടൻതന്നെ പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്," എന്ന് മെറ്റ വക്താവ് പറഞ്ഞു. വീഡിയോ നീക്കം ചെയ്യുന്നതിലേക്ക് നയിച്ച സാഹചര്യങ്ങൾ സർക്കാർ ഗൗരവമായി പരിശോധിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങളും മെറ്റ നൽകിയ വിശദീകരണവും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. കൂടാതെ, വിശദീകരണം നൽകുന്നതിനായി മെറ്റാ പ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്താൻ സാധ്യതയുണ്ടെന്നും സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ജെൻ സി വിഭാഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച സെൽഫി വീഡിയോ ആണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് ഇന്ത്യയിൽ ബ്ലോക് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ 1:25 ഓടെ, വീഡിയോയിലെ "സി വൈ" ഓപ്ഷനിൽ, ഒരു നിയമപരമായ ആവശ്യപ്രകാരമാണ് ഉള്ളടക്കം ഇന്ത്യയിൽ തടഞ്ഞിരിക്കുന്നതെന്ന് വ്യക്തമായിരുന്നു. എന്നാൽ ഏത് നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നോ, ഇതിന് പിന്നിൽ ഏതധികാര കേന്ദ്രമാണെന്നോ മെറ്റയുടെ അറിയിപ്പിൽ വ്യക്തമാക്കിയിരുന്നില്ല.

Comments