കൊച്ചി: നടിയും അവതാരകയുമായ പേർളി മാണി തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തുവന്നു. സിജെപി വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അവർ നടത്തിയ പ്രതികരണം വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. ഒരു ലക്ഷ്യവും ഒരു ജീവനേക്കാൾ വലുതല്ലെന്നും ജീവന് ഭീഷണിയുണ്ടെങ്കിൽ അവിടെ നിന്നും വിദ്യാർത്ഥികൾ മടങ്ങി പോകണമെന്നും പേളി കുറിച്ചിരുന്നു. കൂടാതെ തനിക്ക് ഇഷ്ടപ്പെട്ട നിറം കാവിയാണെന്നും തനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞതും താരത്തിനെതിരെ സോഷ്യൽ മീഡിയ പ്രതികരണം ശക്തമാകാൻ കാരണമായിരുന്നു.
വിദ്യാർഥികൾ ജീവൻ അപകടത്തിലാക്കി സമരം ചെയ്യരുതെന്നു മാത്രമാണ് ഉദ്ദേശിച്ചത്. അല്ലാതെ സമരം നിർത്തണമെന്നല്ല. ട്രാൻസ്പെരന്റായ വിദ്യാഭ്യാസ വ്യവസ്ഥയും ന്യായമായ അവസരങ്ങളും ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പേർളി വ്യക്തമാക്കുന്നു. താൻ എഴുതാത്ത വ്യാഖ്യാനങ്ങൾ ചേർത്ത് തന്റെ പോസ്റ്റിനെതിരെ കടുത്ത വിമർശനങ്ങളും അധിക്ഷേപങ്ങളും ഉയർന്നത് മാനസികമായി തളർത്തിയെന്ന് പേർളി പറയുന്നു. ഇന്ത്യൻ ദേശീയ പതാകയിലാണ് താൻ കാവി നിറം ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് വ്യക്തമാക്കിയ പേർളി, എല്ലാ രാഷ്ട്രീയ പാർട്ടികളിലും തനിക്ക് സുഹൃത്തുക്കളുണ്ടെന്നും ഒരു പ്രത്യേക പാർട്ടിയുടെയും ഭാഗമല്ലെന്നും പറഞ്ഞു.
തന്റെ യഥാർഥ കുറിപ്പ് നോട്ട് പാഡിൽ എഴുതിയ ശേഷം കാൻവ (ഡിസനിംഗ് ടൂൾ) ഉപയോഗിച്ചാണ് ഡിസൈൻ ചെയ്തതെന്നും, അതിൽ കാവി നിറം വന്നത് പ്രത്യേകം ശ്രദ്ധിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു. അതിനെ ചൂണ്ടിക്കാട്ടി ജോ സിബി മലയിൽ, ഈ നിറം കണ്ടാൽ തന്നെ നിങ്ങൾ ഏത് പാർട്ടിയുടെ കൂടെയാണെന്ന് മനസ്സിലായി എന്ന തരത്തിൽ പ്രതികരിച്ചതായും പേർളി ആരോപിച്ചു. അവരുടെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം നടത്തിയിരിക്കുന്നത്.
ഇത്തരം പ്രതികരണം മൂലം കടുത്ത മാനസിക സമ്മർദത്തിലും ദേഷ്യത്തിലും രാത്രി ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെക്കുകയും എന്നാൽ അത് തെറ്റാണെന്ന് ബോധ്യപ്പെട്ടതോടെ മിനിറ്റുകൾക്കകം ഡിലീറ്റ് ചെയ്യുകയും ചെയ്തു. സ്റ്റോറിയിൽ വിമർശിച്ച വ്യക്തിയെ 'ഫെയിൽഡ് ഫിലിം മേക്കർ' എന്ന് വിശേഷിപ്പിച്ചത് വലിയ തെറ്റായി. അതിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും പേർളി പറഞ്ഞു. പ്രശസ്ത സംവിധായകൻ സിബി മലയിൽ സാറിനെക്കുറിച്ച് താൻ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും താൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകയാണെന്നും പേളി കൂട്ടിചേർത്തു.
താനൊരു പൊതുവ്യക്തി ആയതിനാൽ പറയുന്ന ഓരോ വാക്കിനും വലിയ ഉത്തരവാദിത്തമുണ്ടെന്ന് മനസ്സിലാക്കുന്നുവെന്ന് താരം പറഞ്ഞു. തന്റെ വാക്കുകളോ പോസ്റ്റുകളോ കാരണം ആർക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു. ക്രിയാത്മകമായ വിമർശനങ്ങളെയും അഭിപ്രായങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും, തെറ്റുകൾ തിരുത്തി കൂടുതൽ നല്ലൊരു വ്യക്തിയാകാൻ ശ്രമിക്കുമെന്നും പറഞ്ഞാണ് പേർളി വിഡിയോ അവസാനിപ്പിക്കുന്നത്.

Comments