ഈരാറ്റുപേട്ട: പണം വാഗ്ദാനം ചെയ്തു ഗര്‍ഭിണികളെ വശത്താക്കി നവജാതശിശുക്കളെ തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ കോട്ടയം ജില്ലയിലെ പാലായ്ക്കു സമീപം പിടിയില്‍. അസം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയുടെ പരാതിയില്‍ തിരുനെല്‍വേലി സ്വദേശി രാജന്, വാഗമണ്‍ പുള്ളിക്കാനം സ്വദേശി അര്ജുന് എന്നിവരെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നു സംശയിക്കുന്നതായും അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോലീസ് അറിയിച്ചു.
ഒന്നര വയസുള്ള പെണ്‍കുട്ടിയുടെ അമ്മയാണ് പരാതിക്കാരിയായ അസം സ്വദേശിനി. ഇവര്‍ രണ്ടാമതും ഗര്‍ഭിണിയായതോടെ ഗര്‍ഭഛിദ്രത്തിനു ഭര്‍ത്താവും ഭര്‍ത്തൃവീട്ടുകാരും നിര്‍ബന്ധിച്ചു. യുവതി വഴങ്ങിയില്ല. കുഞ്ഞിനെ ദത്തുനല്കാമെന്നു പറഞ്ഞ യുവതിയെ അതിനുശേഷം തിരികെവന്നാല്‍ മതിയെന്നു പറഞ്ഞു ഭര്‍ത്തൃവീട്ടില്‍നിന്ന് ഇറക്കിവിട്ടു. ഒരു സന്നദ്ധസംഘടനയുടെ കേന്ദ്രത്തിലാണു പിന്നീട് ഇവര്‍ താമസിച്ചത്.
സാമൂഹികമാധ്യമത്തിലൂടെ പ്രസവസഹായം തേടിയതോടെയാണു പ്രതികള്‍ ബന്ധപ്പെടുന്നത്. കുഞ്ഞിനെ കൈമാറണമെന്ന വ്യവസ്ഥയില്‍ കേരളത്തിലെത്തിച്ച യുവതിയെ തീക്കോയി ഞണ്ടുകല്ലിലെ വാടകവീട്ടില്‍ പാര്‍പ്പിച്ചു. റബര്‍ തോട്ടത്തിനുള്ളിലെ വീട്ടില്‍ മറ്റു ഗര്‍ഭിണികളെയും താമസിപ്പിച്ചിരുന്നു. പ്രസവാനന്തരം കുഞ്ഞിനെ കൈമാറാന്‍ തയാറാകാതിരുന്ന യുവതിയെ പത്തു ദിവസത്തോളം തടങ്കലില്‍ പാര്‍പ്പിച്ചു മര്‍ദിച്ചശേഷം പുറത്താക്കി. അലഞ്ഞുതിരിഞ്ഞ ഇവരെ നാട്ടുകാരാണു കോട്ടയത്തെ സാന്ത്വനം കെയര്‍ ഹോമിലെത്തിച്ചത്.
അവിടെ നല്കിയ മൊഴി വഴിത്തിരിവായി. തീക്കോയിയിലെ വീട്ടിലുണ്ടായിരുന്ന ഒരു യുവതി പ്രസവശേഷം കുഞ്ഞിനെ കൈമാറി പണം വാങ്ങി മടങ്ങിയതായും പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ട്. യുവതി ഇപ്പോള്‍ കോട്ടയത്തെ സ്ത്രീ സംരക്ഷണ കേന്ദ്രത്തിലാണു കഴിയുന്നത്. കണ്ടാല്‍ അറിയാവുന്ന എട്ടു പേര്‍ക്കെതിരേയാണു പരാതി.
തിരുവനന്തപുരം സ്വദേശികളായ ഏജന്റുമാര്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ക്കു കേസില്‍ പങ്കുണ്ടെന്നാണു പോലീസിന്റെ സംശയം. അറസ്റ്റിലായവര്‍ മുമ്പും നവജാത ശിശുക്കളെ കൈമാറിയിട്ടുണ്ടോയെന്നതടക്കമുള്ള വിവരങ്ങള്‍ പരിശോധിക്കുന്നുണ്ട്. പാലാ ഡിവൈ.എസ്.പി: കെ.സദന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.

Comments