ന്യൂഡൽഹി: പാക് അധീന ജമ്മു കശ്മീരിൽ (പിഒകെ) വർധിച്ചുവരുന്ന അതിക്രമങ്ങൾക്കിടയിൽ, പാകിസ്താൻ സുരക്ഷാ സേന തങ്ങളെയും കുട്ടികളെയും ക്രൂരമായി കൊലപ്പെടുത്തുകയാണെന്നും ഇന്ത്യ സഹായിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. എന്നാൽ, ഈ വീഡിയോയുടെ ആധികാരികതയും യുവതിയുടെ അവകാശവാദങ്ങളും സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.
പിഒകെയുടെ വിവിധ ഭാഗങ്ങളിൽ കനത്ത വെടിവെപ്പും വ്യാപകമായ അക്രമങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.വൈറൽ ആയ വീഡിയോയിൽ, പാകിസ്താന് സുരക്ഷാ സേന സിവിലിയൻമാർക്ക് നേരെ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് യുവതി ആരോപിക്കുന്നു."പാകിസ്താന്റെ സേന ഞങ്ങളെയും ഞങ്ങളുടെ കുട്ടികളെയും ക്രൂരമായി കൂട്ടക്കൊലചെയ്യുകയാണ്. പിഒകെയുടെ മണ്ണ് രക്തത്തിൽ കുതിർന്നിരിക്കുന്നു. “അല്ലാഹുവിനെ ഓർത്ത് ഇന്ത്യേ, ദയവായി ഞങ്ങളെ സഹായിക്കൂ,” എന്ന് യുവതി വീഡിയോയിൽ പറയുന്നുണ്ട്.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മിർപൂർ, റാവലാകോട്ട് എന്നിവിടങ്ങളിൽ പാക് റെയ്ഞ്ചേഴ്സും ഫ്രോണ്ടിയർ കോൺസ്റ്റബറിയും (എഫ്സി) പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജൂൺ 7 മുതൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം മരണസംഖ്യ 98 ആയി ഉയർന്നതായും, അവസാനമായുണ്ടായ വെടിവെപ്പിൽ നിരായുധരായ 32 സിവിലിയൻമാർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളിൽ പറയുന്നു.
റാവലാകോട്ടിലേക്ക് മോട്ടോർസൈക്കിളുകളിൽ യാത്ര ചെയ്യുകയായിരുന്ന 40-ഓളം പ്രതിഷേധക്കാരുടെ വാഹനവ്യൂഹത്തിന് നേരെ പാക് റെയ്ഞ്ചേഴ്സ് യാതൊരു മുന്നറിയിപ്പുമില്ലാതെ വെടിയുതിർത്തതോടെയാണ് ഏറ്റവും പുതിയ സംഘർഷങ്ങൾക്ക് തുടക്കമായത്. മിർപൂർ മാർക്കറ്റ് ഏരിയയിലേക്ക് പ്രവേശിച്ച സംഘത്തിന് നേരെ നടത്തിയ വെടിവെപ്പിൽ മൂന്ന് പ്രതിഷേധക്കാർ സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മിർപൂരിലെ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഏറ്റെടുക്കുന്നതിൽ നിന്നും പരിക്കേറ്റ ബന്ധുക്കളെ സന്ദർശിക്കുന്നതിൽ നിന്നും കുടുംബാംഗങ്ങളെ തടയുന്നതായും ആരോപണങ്ങളുണ്ട്.
സുരക്ഷാ സേന ആശുപത്രികളുടെ നിയന്ത്രണം ഏറ്റെടുത്തതിനെത്തുടർന്ന് പരിക്കേറ്റ പ്രക്ഷോഭകർ താൽക്കാലികമായി സജ്ജീകരിച്ച ചികിത്സാ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ കർശന നിയന്ത്രണങ്ങൾക്കിടയിലും ഏകദേശം 250,000-ത്തോളം പ്രതിഷേധക്കാർ മുസാഫറാബാദിലേക്ക് മാർച്ച് തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Comments