ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനെതിരെ ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസ് നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷപ്രതികരണവുമായി സംവിധായിക അഞ്ജലി മേനോന്. വൃത്തികെട്ട ഒരു വിദ്വേഷപ്രചരണമാണിതെന്ന് അഞ്ജലി മേനോന് പറഞ്ഞു. ഇതിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. ദയവായി ഇതിനെ അവഗണിക്കരുത്. ഇതിനെ ചോദ്യം ചെയ്യുകയും ഇതിനെ അപലപിക്കുകയും വേണമെന്നും അഞ്ജലി മേനോന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'' ഇത് എന്നില്‍ കോപം നിറയ്ക്കുന്നു. ഈ വികൃതമായ വാക്കുകളില്‍ നിന്ന് തികഞ്ഞ അറപ്പോടെ മുഖം തിരിക്കാനാണ് എനിക്ക് ആദ്യം തോന്നുന്നത്. എന്നാല്‍ ഇത് എതിര്‍ക്കപ്പെടേണ്ടതുണ്ട്. ഇത് വിദ്വേഷ പ്രസംഗത്തിന്റെ ഏറ്റവും ഭീകരമായ രൂപമാണ്. ഇതിന്റെ ഉത്തരവാദിത്തം ഇത് പറഞ്ഞ വ്യക്തിക്കും, ഇത് റെക്കോര്‍ഡ് ചെയ്തയാള്‍ക്കും, യൂട്യൂബില്‍ പങ്കുവച്ചയാള്ക്കും, ഇത് ലൈക്ക് ചെയ്തവര്‍ക്കും, ഇതിനെ പിന്തുണച്ച എല്ലാവര്ക്കും ഉളളതാണ്.
ഇത്തരമൊരു ഭാവി സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഒരു ' മാനോസ്ഫിയര്‍' ചിന്താഗതിയാണിത്.' ഒരാള്‍ സംസാരിക്കുന്ന വാക്കുകള്‍ അയാളുടെ ആന്തരിക സ്വഭാവത്തെ വെളിപ്പെടുത്തുന്നു; അത് വ്യക്തിപരമായ സ്വഭാവശുദ്ധിയുടെയും ധാര്‍മ്മികതയുടെയും കണ്ണാടിയായി വര്‍ത്തിക്കുന്നു. അവ മറഞ്ഞിരിക്കുന്ന ഉദ്ദേശ്യങ്ങളെ പ്രതിഫലിപ്പിക്കുകയും, പൊതു സ്വഭാവം നിര്‍വചിക്കുകയും, ഭാവിയിലെ ഫലങ്ങളെ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. അതിനാല്‍ ദയവായി ഇത് അവഗണിക്കരുത്. ഇതിനെ ചോദ്യം ചെയ്യുക. അപലപിക്കുക. വേരോടെ പിഴുതെറിയുക''. അഞ്ജലി മേനോന് കുറിച്ചു.
തനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ സമരം ചെയ്യുന്നവരെ വെടിവെച്ചുകൊല്ലുമായിരുന്നു മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം. 'എനിക്ക് ഈ സിറ്റ്വേഷന് കയ്യില്‍ കിട്ടിയാല്‍ ഞാന്‍ എന്ത് ചെയ്യുമെന്ന് പറയാം. ജന്തര്‍ മന്തര്‍ പരിസരത്ത് നാല് സ്ക്വയര്‍ കിലോമീറ്റര്‍ പരിസരത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാന്‍ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെക്കും. ആളുകള്‍ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല...കുറേപ്പേര്‍ക്ക് അംഗഭംഗം സംഭവിക്കും...ഏകദേശം ഒരു നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങള് പെറുക്കി ആശുപത്രിയിലെത്തിക്കും.' എന്നായിരുന്നു മോഹന്‍ദാസ് പറഞ്ഞത്.

Comments