ന്യൂഡല്‍ഹി: ഡല്‍ഹിപോലീസിന്റെ അറസ്റ്റ നീക്കത്തിനെതിരേ എസ്എഫ്ഐ ജനറല്‍ സെക്രട്ടറി ഐഷിഘോഷ് കോടതിയിലേക്ക്. ഡല്‍ഹി പോലീസിനെതിരേ പട്യാലകോടതിയില്‍ ഹര്‍ജി നല്കി. ഐഷഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹിപോലീസ് എകെജി സെന്ററില്‍ എത്തിയത് ഇന്ന് പാര്‍ലമെന്റില്‍ വലിയ ചര്‍ച്ചയാക്കി പ്രതിപക്ഷം മാറ്റിയിരുന്നു.
ജോണ്‍ബ്രിട്ടാസ് വിഷയം രാജ്യസഭയില്‍ ഉന്നയിക്കുകയും ഒരു പാര്‍ട്ടിയുടെ ഓഫീസില്‍ പോലീസ് കയറിയതിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ജോണ്‍ബ്രിട്ടാസിന്റെ അഭിപ്രായത്തെ പിന്തുണച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖര്‍ഗേയും രാജ്യസഭയില്‍ ശബ്ദമുയര്‍ത്തി. എന്നാല്‍ അടിയന്തരാവസ്ഥയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇതിനെ ബിജെപി നേതാവ് ജെ.പി. നദ്ദ പ്രതികരിച്ചത്.
ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ഇന്നലെ എ.കെ.ജി ഭവനിലേക്കു നാടകീയമായി എത്തിയ ഡല്‍ഹി പോലീസ് സംഘം ഒടുവില്‍ തോറ്റു പിന്‍വാങ്ങി. അനുവാദം വാങ്ങാതെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫിസിനുള്ളില്‍ പോലീസുകാര്‍ക്കു പ്രവേശിക്കാനാകില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി നിലപാട് എടുത്തതോടെയാണ് പോലീസ് പിന്‍വാങ്ങിയത്.
2021ലെ കേസിന്റെ ഭാഗമായാണ് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന് മുന്‍ അധ്യക്ഷയായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ടായതെന്നാണ് വിവരം. ബംഗ്ല ഭവനു മുന്നിലാണ് അന്നു പ്രതിഷേധം നടന്നത്. ഈ വരുന്ന 30ന് ഈ കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ തിരക്കിട്ട നീക്കം.
യൂണിഫോമും നെയിം പ്ലേയിറ്റും ഒന്നും ഇല്ലാതെയാണ് പോലീസുകാര്‍ വന്നത്. ഇത് ചോദ്യം ചെയ്തപ്പോള്‍ മഴ കാരണം യൂണിഫോം ധരിച്ചില്ലെന്ന വിചിത്രമായ മറുപടിയാണ് അവര്‍ നല്‍കിയതെന്നും ബ്രിട്ടാസ് പറഞ്ഞു. നേതാക്കള്‍ ചോദ്യം ചെയ്തതോടെ വനിതാ പോലീസുകാര്‍ മടങ്ങി. സോനം വാങ്ചുക്കിനെ തട്ടിക്കൊണ്ടുപോയതുപോലെ ഐഷി ഘോഷിനെ തട്ടിക്കൊണ്ടുപോകാനാണു പോലീസ് ശ്രമിച്ചതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി വിമര്‍ശിച്ചു.
പ്രതികാര നടപടി ഉണ്ടാകില്ല എന്നു കേന്ദ്രം പറഞ്ഞത് വെറുതേയാണ്. ക്രിമിനല്‍ കുറ്റമാണ് പോലീസ് ചെയ്തത്. യൂണിഫോം ഇല്ലാതെയാണ് അവര്‍ അറസ്റ്റിനെത്തിയതെന്നും എം.എ. ബേബി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തില്‍ സജീവ സാന്നിധ്യമായിരുന്നു ഐഷി. നിരാഹാര സമരത്തിലുള്‍പ്പെടെ ഐഷി ഘോഷ് പങ്കെടുത്തിരുന്നു. പോലീസ് എത്തിയതിനെ തുടര്‍ന്ന് സി.പി.എം നേതാക്കളും എ.കെ.ജി ഭവനിലേക്ക് ഇരച്ചെത്തി. തുടര്‍ന്നാണ് നാടകീയരംഗങ്ങക്കൊടുവില് സംഘം മടങ്ങിയത്.

Comments